പല പല പാഠം

Email

T.N.Adithya Varma

വിജയിക്കുന്നതിനുള്ളൊരു മാർഗ്ഗം
പലതിനൊടും ഞാൻ ചോദിച്ചു
ഭിത്തിയിലുള്ള കലണ്ടറു ചൊല്ലീ
നിത്യം കൃത്യം ചെയ്തീടൂ
ഭഗവാനഗ്നി പറഞ്ഞൂ വെട്ടം
പകരൂ ആകുന്നതുപോലെ
ചുററിക ചൊല്ലീ തെറ്റുകൾ തന്നുടെ
നെറ്റിയിലാണി യടിച്ചേക്കൂ
കത്രിക യോതീ യാരംഭത്തിൻ
നാടയെ യൊന്നു മുറിച്ചേക്കൂ
അരിവാൾ ചൊല്ലീ വിജയം നേടാൻ
അറിവിൻ കതിരുകൾ കൊയ്യേണം
തൂലിക യോതീ ഭാവന തന്നുടെ
പീലികൾ ഒന്നു വിടർത്തീടൂ
സൈക്കിളു ചൊല്ലീ അത്യാർത്തിക്കൊരു
ബ്രേക്കു കടുത്താൽ നന്നായി
വീട്ടിലെ കംപ്യൂട്ടർ ഉര ചെയ്തൂ
ഡേറ്റാ സൈൻസു പഠിച്ചോളൂ
പൂട്ടിയ വാതലു ചൊല്ലീ നിങ്ങളു
മുട്ടാനൊന്നു ശ്രമിച്ചീടൂ
കുക്കർ പറഞ്ഞു മനസ്സിൽ നിറഞ്ഞൊരു
ദുഖം നീക്കി ച്ചിരി തൂകൂ
കട്ടിലു ചൊല്ലീ താങ്ങായ് മാറാ
നൊട്ടും മടി നീ കാട്ടല്ലേ
മഞ്ഞിൻ കട്ട പറഞ്ഞൂ നിന്നുടെ
നെഞ്ഞിനു വേണ്ട തണുപ്പേകൂ
ബട്ടണുരച്ചൂ എന്തും ചെയ്യാൻ
തട്ടോ തള്ളോ ചെയ്തോളൂ
ചൊല്ലിയതെല്ലാം ശരിയാണായതി
ലില്ലാ മറ്റൊരഭിപ്രായം
തെല്ലും താമസിയാതേ ഞാനിവ
യെല്ലാം ചെയ്യാൻ നോക്കീടാം
എല്ലാവർക്കും നന്ദി നിങ്ങളൊ
ടെല്ലാമെന്റെ കടപ്പാട്.

സന്ദേശം

Email

സന്ദേശം

വാളില്ല! തെല്ലുമറിയാനടയാളമില്ല –
യാളില്ല വാഴ്ത്തുവതിനങ്കണമില്ലയൊട്ടും
പാളിത്തെറിച്ച കനലെന്നനിലക്കു ദുഃഖ-
മാളുന്നഹൃത്തിനുടയോരിഹരാജവംശർ.

ക്ഷേമത്തിനായ്പ്പലതുമേകിയപൂർവ്വികർക്കും
ക്ഷാമത്തിലാണ്ടുതനുപൊട്ടിയപിൻമുറയ്ക്കും
ക്ഷത്രാര്യസത്ത മതികെട്ടനിലക്കുതാനീ-
ക്ഷോണീതലത്തിലഖിലം കുടികൊണ്ടിടുന്നു

ക്ഷീണംനടിച്ചു പലതായ്ച്ചടയാതെണീക്ക
ക്ഷ്വേളാശനാത്മനിലവിട്ടു കുതിച്ചിടേണം
ക്ഷോഭിക്കയല്ല, രണമല്ലിനി വേണ്ടതിങ്ങീ,
ക്ഷ്മാതന്നിലൊന്നുനിലനിൽക്കുകയത്രമാത്രം

മാനംവെടിഞ്ഞു കുലധർമ്മമറിഞ്ഞിടാതെ
മാനംഗമിച്ച കഥയൊന്നു മറന്നുനിൽക്കാം
മനാഭിമാനമൊരു നിഷ്ഠയിലേകിനീങ്ങേ
മാനവ്യമൊന്നു ബലമാക്കുകവേണ്ടതല്ലേ?

മേധാപടുത്വമൊരുപാടു നിറഞ്ഞനമ്മൾ
മേധാവിയാകുമൊരു നാളുവരാൻ ഞെരുക്കം
മാധ്വങ്ങൾ തൻ്റെ ഘടനക്കുശിരാർന്നു വേഗം
മാധുര്യമേറുമൊരു ശൃംഖലകോർത്തിടേണം.

വേണാടുനിന്നു, തുളുവൊട്ടിയകുമ്പളയ്ക്കും
ചേണാർന്നിടക്കു പലതുണ്ടുനരേശവംശം.
വാണേറെയിങ്ങു ചരിതങ്ങളസംഖ്യമോർത്താൽ
കാണാതെ, നമ്മളറിയാതെയിരുന്നുകൂടാ

രാജാധിരാജശിവനുണ്ടു വടക്കുദിക്കിൽ
രാജസ്വമേറ്റ ഹരി തെക്കിലനന്തശായി.
രാജേശനുണ്ടു നടു – പൂർണ്ണപുരാധിനാഥൻ
രാജാങ്കിതത്തിലിഹ കേരളമൊട്ടുനന്നായ്

ഒന്നിച്ചുനിൽക്കയിനിയേതുവിവാദമാട്ടേ,
ഭിന്നിച്ചിടാത്ത വിധമൊത്തുചരിക്കമേലിൽ
വന്നീടുമപ്പൊളുദയം ഖലു ശക്തിയോടെ-
യെന്നാളിലേക്കുമൊരു സംഘബലംഭവിക്കാം

കാളുന്നതാം വ്യസനമൊക്കെയകന്നുമേലിൽ
ക്കേളിപ്പെടേണമിനിയുള്ളദിനങ്ങളിൽ നാം
കാളഘ്നമായ മനമൊത്തുചരിച്ചിടാനായ്
കാളാഞ്ചരീപ്രഭ പതിച്ചൊരു വീഥിയേറാം!

യദു മേക്കാട്
894327 1601 ( വാട്സപ്പ്)
Ph.8606663339
(വസന്തതിലകം വൃത്തം)

ധന്യമാക്കണം ജീവിതം

Email

T.N Adithya Varma

കൈ നനയാതെ മീൻ പിടിക്കണം
ജോലി ചെയ്യാതെ യുണ്ണണം
പത്തു പോലും ജയിച്ചിടാതെ യാ
ഡിഗ്രി കൈവശ മാക്കണം
ആയുരാരോഗ്യ ശിക്ഷ നേടാതെ
ഡോക്ടറായി വിലസണം
രോഗമില്ലാത്തവർക്കു മുറ്റിയ
രോഗമുണ്ടെന്നു ചൊല്ലണം
പറ്റുമെങ്കിലവരുടെ വൃക്ക
വിറ്റു സമ്പാദ്യം കൂട്ടണം
ചിട്ടിക്കമ്പനി യെന്ന പേരിലാ
യൊട്ടുപേരെ മുടിക്കണം
സൈബറിൽകൂടി യെത്രയെത്രയോ
വൃത്തികേടുകൾ കാട്ടണം
ഭൂമികയ്യേറി യാപ്പുറമ്പോക്കു
ഭൂമി കൈവശ മാക്കണം
വീട്ടിലുള്ളോ രഴുക്കു വാരിയാ
റോട്ടിലേയ്ക്ക ങ്ങെറിയണം
ഇത്തരം ചിന്തയുള്ള യാളുക
ളൊട്ടു പേരുണ്ടു നമ്മളിൽ
എന്ന കാര്യം മനസ്സിലാക്കി നാം
നമ്മളെത്തന്നെ മാറ്റണം
അന്യ ജീവനു നന്മ ചെയ്തു നാം
ധന്യമാക്കണം ജീവിതം

A dream to cease

– by Vednarayan J. Varma


Lost into oblivion, I cease to wonder.
How a fool I’ve become to have a wayward dream.
I scold myself of the time I lost,
only to wander off into my fantasy.

I stray into the abyss of my dream.
To relish who I’ve become,
A prince worshipped for his charm,
A warrior – young and mighty, almost feeling omnipotent.

With time, only to realize
I’m a fugitive of my fantasy.
Unable to control the state of my mind.
The power I thought I once held,
only to be an illusion.
Lost into oblivion, I cease to wonder.
How a fool I’ve become to have a wayward dream.

കടപയാദി

Email

T.N Adithya Varma

കടപയാദി യെന്നുള്ളതെന്തതെ-
ന്നറിയുമോ പ്രിയപ്പെട്ട കൂട്ടരേ
അക്കമങ്ങനെ അക്ഷരങ്ങളായ്
അർത്ഥപൂർണമായ് മാറി വന്നിടും
വിദ്യയാണിത് ഓർമ്മശക്തിതൻ
വർദ്ധനയ്ക്കിത ങ്ങുത്തമം ദൃഢം
വ്യഞ്ജനങ്ങളേ അക്കമാക്കിടും
വലതു നിന്നിടത്തോട്ടു വായിക്കും
വലിയ സംഖ്യയേ വാക്കിലാക്കി നാം
വളരെ വേഗമങ്ങോർത്തു വച്ചിടും
ഇതുവിധം വരും വാക്കതു പരൽ-
പ്പേര തെന്നതാ ണെന്നറിഞ്ഞിതോ
പ്രമുഖരായൊരു കവികൾ തന്നുടെ
കൃതികൾ തീർത്ത തീയതിയെയറിയുവാൻ
കഴിയുമീവിധം കടപയാദിയായ്
കൃതിയിലായ് കുറിപ്പെഴുതി വയ്ക്കുകിൽ
കൃഷ്ണനാട്ടം നാരായണീയവും
തീർത്തതെന്നു നാ മോർപ്പതീവിധം
വരരുചി ആര്യഭടനെന്നുള്ളവർ
കടപയാദിയേ കണ്ടറിഞ്ഞവർ
ജ്യോതിശ്ശാസ്ത്രത്തിൽ ജ്യോതിഷത്തിലും
കടപയാദിത ന്നുപയോഗം കാണാം

പ്രിയമുള്ളവരേ,
മലയാളിയുടെ പുതുവത്സരത്തിന്റെ തുടികൊട്ടുമായെത്തുന്ന പൊന്നിൻ ചിങ്ങമാസത്തെ നമുക്ക് സഹർഷം വരവേൽക്കാം. എല്ലാവർക്കും നന്മകളാൽ സമൃദ്ധമായൊരു പുതുവത്സരം ആശംസിക്കുന്നു.
ഗൃഹാതുരത്വമുണർത്തുന്ന ഒരോർമ്മയാണ് ഓണം മലയാളിക്കെന്നും. പൊയ്പ്പോയ നല്ല കാലത്തിന്റെ മധുരമൂറുന്ന ഒരോർമ്മ.
അവനവനിസം കുറച്ചുകൊണ്ടുവന്ന് സാഹോദര്യത്തോടെ വാഴുവാൻ നമുക്ക് ഓണം ആചരിക്കാം, ആഘോഷിക്കാം. അതാകട്ടെ നമ്മുടെ ലക്ഷ്യവും സന്ദേശവും.
സ്നേഹാശംസകളോടെ,
രഘു. (പ്രസിഡന്റ് ക്ഷത്രിയ ക്ഷേമ സഭ)

ഓണക്കവിതകൾ/ ഗാനങ്ങൾ/കഥകളി പദങ്ങൾ

  1. ആദ്യത്തെ ഗാനം ഒരു കൊച്ചു മിടുക്കിയുടെ ആവട്ടെ
    കുമാരി . വേദിക
    D/o ശ്രീ ജയ/ ശ്രീജിത് രാജാ
    തിരുവനന്തപുരം

2. കുമാരിമാർ കാവ്യ വർമ്മ, വർഷ വർമ്മ
D/o രഞ്ജിത് വർമ്മ/ ബിന്ദു വർമ്മ -GD/o Sri.Kumara Kerala Varma
Tripunithura

3. Aparna Pradeep
D/O E M Pradeep kumar
Sreekandapuram
Kannur

4. ശ്രീ രഞ്ജിനി K.R
D/o കെ.രവീന്ദ്രൻ , സൈനിക സ്കൂൾ , കഴക്കുട്ടം .
പിലാത്തറ യൂണിറ്റ്

5. കഥകളി സംഗീതം. – Soumya Manoj
കരിവെള്ളൂര്‍ unit

6. തേജസ്വി. ആർ. വർമ്മ D/O ശ്രീ. രാം കുമാർ വർമ്മ, ചാലക്കുടി .

7. ലളിതഗാനം – Girish Raja, Mumbai
Kshathraparishad Mumbai

8. നവനീത് വർമ്മ, തിരുവനന്തപുരം യൂണിറ്റ്

9. Aparna Pradeep
Chorus: Anagha Pradeep
D/O E M Pradeep kumar
Sreekandapuram unit
Kannur.

10. പ്രിയ വർമ്മ,w/o ശ്രീ മോഹൻ കുമാർ
തിരുവനന്തപുരം യൂണിറ്റ്

11. ശ്രീമതി.സംഗീതാ വർമ്മ
തിരുവനന്തപുരം

12. Rajeev varma, Trivandrum unit

13. പ്രിയ വർമ്മ,w/o ശ്രീ മോഹൻ കുമാർ
തിരുവനന്തപുരം യൂണിറ്റ്

14. Krishnadas varma, trivandrum unit

15. Light music – Soumya Manoj
കരിവെള്ളൂര്‍ unit

16. വൃന്ദാ വർമ്മ, D / o ഉഷ ഉദയവർമ്മ , തിരുവനന്തപുരം

17. മീനാക്ഷി . എസ്.വർമ്മ D/o സതീഷ് വർമ്മ, എറണാകുളം യൂണിറ്റ്

18. സൗമ്യ വർമ്മ
വെള്ളാരപ്പിള്ളിയിൽ രാമചന്ദ്രന്റെയും സുജാതയുടേയും മകൾ.

19. കവിത: പ്രകൃതി പൂജ
ശ്രീമതി, വി.എം. ലീലാഭായി
പിലാത്തറ കണ്ണൂർ

20. ആര്യ .എ.വർമ്മ
D/o അനിൽ വർമ്മ
ചൊവ്വരമഠം, വെള്ളാറപ്പള്ളി

നൃത്ത നൃത്യങ്ങൾ

1. ചിത്ര S വർമ്മ &ശ്രീലക്ഷ്മി S വർമ്മ.
നന്ദനം, കല്ലറ, കോട്ടയം.
യൂണിറ്റ് -കരപ്പുറം, ചേർത്തല.

2. കുമാരി . ഗൗരീ വർമ്മ,D/o ശ്രീമതി. രശ്മി.ആർ, തൃപ്പൂണിത്തുറ
തിരുവനന്തപുരം യൂണിറ്റ്

3. Dr. Aishwarya Raja, MBBS
D/o A C Krishnakumar
Chirakkal Kovilakam, Kannur
Kozhikode Kshatriya Sabha unit

4. ബിന്ദു പ്രശാന്ത്,
മറിയപ്പള്ളി കൊട്ടാരം,
കോട്ടയം യൂണിറ്റ്.

5. Pandalam unit

വയലിൻ

സതീഷ് വർമ്മ, മകൻ ജയന്ത് രാമ വർമ്മ,
എറണാകുളം യൂണിറ്റ്

കുട്ടിക്കഥ

Deepanjana Santhi D/o VE Jayachandran and Santhi K GD/o KP Kesavan Master Sreekandapuram Unit

ഓണത്തെക്കുറിച്ച് ഓർമ്മകൾ

ശ്രീമതി. നിർമ്മലാ ദേവി, തിരുവനന്തപുരം

മാവേലി നാടു വാണീടും കാലം

മുത്തശ്ശി ചെമ്പകവല്ലിത്തമ്പുരാട്ടി, കൊച്ചു മക്കൾ – ദേവിക വർമ്മ, ദേവജ വർമ്മാ ദേവിജ വർമ്മ

ഓണം ഡോക്യുമെന്ററി സ്കൂൾ മത്സരത്തിൽ ഒന്നാം സ്ഥാനം

അംബിക. പി.വർമ. ( D/o ബിന്ദു പ്രശാന്ത്, മറിയപ്പള്ളി കൊട്ടാരം, കോട്ടയം. – കോട്ടയം യൂണിറ്റ്)
ഓണം ഡോക്യുമെന്ററി സ്കൂൾ മത്സരത്തിൽ ഒന്നാം സ്ഥാനം.
ലൂർദ് പബ്ലിക് സ്കൂൾ , കോട്ടയം

തിരുവല്ല – ലീലാ ഭായിത്തമ്പുരാട്ടി മെമ്മോറിയൽ പൂക്കള മത്സര വിജയികൾ

തിരുവല്ല ക്ഷത്രിയക്ഷേമസഭ നടത്തിയ പൂക്കള മത്സരത്തിൽ താഴെ പറയുന്ന group കൾ ലീലാ ഭായി മെമ്മോറിയൽ കാഷ് അവാർഡിന് അർഹരായി
ഒന്നാം സ്ഥാനം – ചെന്നിത്തല
രണ്ടാം സ്ഥാനം – കടപ്ര (ദുർഗാംബിക )
മൂന്നാം സ്ഥാനം – പാലിയേക്കര കൊട്ടാരം തിരുവല്ല

ഒന്നാം സ്ഥാനം ലഭിച്ച പൂക്കളവും, ടീം അംഗങ്ങളും

രണ്ടാം സ്ഥാനം , ദുർഗ്ഗാംബിക , കടപ്ര

മൂന്നാം സ്ഥാനം , പാലിയക്കര കൊട്ടാരം , തിരുവല്ല

മുന്നോട്ട്

Email

T.N.Adithya Varma

താഴത്തു നിന്നങ്ങുയർച്ചയിലെത്തുവാൻ
ആശിക്ക മാത്രം മതിയോ സഹോദരാ
കേറുവാനായി പ്പടികളുണ്ടായിരം
ഏറെ പരിശ്രമം വേണം കരേറുവാൻ
തോറ്റുപോമെന്നുള്ള ചിന്ത വെടിഞ്ഞിട്ടു
ധീരനായ് മുന്നോട്ടടി വച്ചു നീങ്ങിടും
മർത്ത്യനെ ക്കാത്തിരിക്കുന്നൂ ജയം എന്ന-
തോർക്കുന്നവന്നതു ലഭ്യമാം നിശ്ചയം
പാലു തരും പശു എന്നു നിനച്ചങ്ങു
മേലനങ്ങാതെ യിരുന്നാൽ ലഭിക്കുമോ
കാശിക്കു പോകണമെന്നു നിനപ്പവൻ
കാലനക്കാതെ യിരുന്നാൽ നടക്കുമോ
മുട്ടാതെ വാതൽ തുറക്കപ്പെടുമെന്ന-
തോർത്തു മനക്കോട്ട കെട്ടി ത്തുടങ്ങൊലാ
എന്തിനു മുൽസാഹ മുൽസാഹ മൊന്നതേ
വേണ്ടൂ വിജയം കരസ്ഥ മാക്കീടുവാൻ
എന്തും തുടങ്ങാൻ പ്രയാസമുണ്ടാം, മടി
യുണ്ടെങ്കിലായതും മാറ്റി യെടുക്കണം
റോക്കറ്റയക്കുമ്പൊ ളിന്ധനത്തിൻ ചെല-
വാദ്യ മണിക്കൂറിലേറ്റം വരും ദൃഢം
ഓർക്കണ മിന്നവയൊക്കെ നമ്മൾ തയാ-
റാക്കണം പദ്ധതി മുന്നിലായ്കണ്ടു നാം
ലക്ഷ്യത്തിലെത്തും വരെക്കും പ്രയത്നത്തി-
ലൊട്ടും പുറകോട്ടു പോകാതിരിക്കണം
പാടു പെട്ടങ്ങനെ ലക്ഷ്യത്തിലെത്തുമ്പൊ-
ഴാണു നമുക്കു സന്തോഷം ലഭിക്കുക

സമ്മാനം

Email

muttashan.JPG

            സമ്മാനം

By Adithya Varma T.N

നേരം പത്തു മണി കഴിഞ്ഞൂ രാത്രി-
പാതിയോളമായപ്പൊഴാണങ്ങൊരാൾ
വാതലിൽമുട്ടി വിശ്രമിച്ചീടുവാ-
നായിവേണ്ട സഹായ മഭ്യർത്ഥിച്ചാൻ
കാവി മുണ്ടു ധരിച്ചു വയസ്സനാ-
മാഗതനെ നിരീക്ഷിച്ചു സമ്മതം
പാതി നൽകീ ഗൃഹേശനപ്പോളൊരു
ദീപവും കൂടി വേണമെന്നാഗതൻ
പായയും പിന്നെ കത്തിച്ച റാന്തലും
വീടിനു പുറത്തുള്ള വരാന്തയിൽ
വച്ചു ചൊല്ലിനാനിന്നവിടുന്നിനി
വിശ്രമിക്കുക, നിദ്രകൊണ്ടീടുക
ആഗതൻ തന്റെ ഭാണ്ഡത്തിൽ നിന്നൊരു
ഗ്രന്ഥമൊന്നെടുത്തങ്ങു പകുത്തുടൻ
വായന തുടങ്ങീ, മധുര സ്വരം
രാവിലാ ഗൃഹം തന്നിൽ രുഴങ്ങിനാൻ
രാമനാം രഘുനാഥനെ ക്കീർത്തിക്കും
കേൾവികേട്ട രാമായണം വായിക്കെ
വീട്ടിലുള്ളവരെല്ലാം പുറത്തു വ-
ന്നേറെ ഭക്തിയിൽ കൂപ്പി നിന്നീടിനാർ
ചുറ്റുമുള്ളൊരു വീട്ടുകാരൊക്കെയും
കേൾക്കുവാനായി വന്നു നിരന്നിതു
വായന ബാലകാണ്ഡത്തിലൂടെ സീ-
താ സ്വയംവരം തന്നിലെത്തീടിനാൻ
വില്ലെടുത്തു കുലയ്ക്കുവാൻ പററുമോ-
എന്നു രാമനോടൂള്ളൊരു ചോദ്യവും
ശ്രീപരമേശ്വരന്റെ ചാപത്തിനെ
യാദരിച്ചു നമസ്ക്കരിക്കുന്നതും
വില്ലെടുത്തു കുലയ്ക്കാൻ ശ്രമിക്കവേ
വില്ലൊടിഞ്ഞതും ജാനകി തന്നുടെ
കണ്ണിലാനന്ദമാറാടി നിന്നതും
കണ്ണിനാൽ സീത മാലയിടുന്നതും
വർണിക്കുന്നൊരു സീതാസ്വയംവരം
കർണത്തിൽ രാഗതാളങ്ങൾ തീർക്കവേ
തിങ്ങി നിൽക്കുന്ന ശ്രോതാക്കൾ തന്നുടെ
കണ്ണിലാനന്ദ ബാഷ്പം നിറഞ്ഞുപോയ്
വീട്ടുകാരുടെ യുള്ളിലാ യൊട്ടൊരു
കുറ്റബോധം നിറഞ്ഞുപോയ് തൽക്ഷണം
എന്തൊരു കഷ്ടമീ മഹാഭാഗനെ
വേണ്ട മട്ടിലുപചരിച്ചില്ലല്ലോ
എന്നുചിന്തിച്ചു പാരം വിഷമിച്ചു
നിന്നുപോയ് കുടുംബാംഗങ്ങളേവരും
മന്ദഹാസം ചൊരിഞ്ഞുകൊണ്ടാഗതൻ
മന്ദ മന്ദ മവരോടു ചൊല്ലിനാൻ
രാമനെ സ്മരിക്കാനും സ്തുതിക്കാനും
ആയീയിന്നെന്ന തീശ്വര നിശ്ചയം
ശ്രീരാമന്റെ കഥയല്ലയോ അത-
ങ്ങാരിലും ഭക്തി സംജാതമാക്കിടും
ഏവനും സമാധാനം കൊടുത്തിടും
നേർവഴി കാട്ടി നമ്മെ നയിച്ചിടും
അക്കഥ തന്റെ പാരായണം കേട്ടി-
ട്ടത്ര നിങ്ങളിന്നാസ്വദിച്ചെങ്കിലോ
നിങ്ങൾ തന്നൊരു സമ്മാനമായി ഞാ-
നെണ്ണിടാം ഭഗവാനെ സ്തുതിച്ചിടാം.