നവരാത്രി സംഗീതോത്സവം 2021

ക്ഷത്രിയക്ഷേമ സഭയുടെ നേതൃത്വത്തിൽ 2021 ഒക്ടോബർ 6 മുതൽ 15 വരെ ഗൂഗിൾ മീറ്റിലൂടെ അവതരിപ്പിച്ച സംഗീതോത്സവം വീണ്ടും വീണ്ടും ആസ്വദിക്കുവാൻ നവരാത്രി സംഗീതോത്സവം 2021 സ്പർശിക്കുക.

നവരാത്രി ഒന്നാം ദിവസം (2021 October 6)

നവരാത്രി രണ്ടാം ദിവസം (2021 October 7)

നവരാത്രി മൂന്നാം ദിവസം (2021 October 8)

നവരാത്രി നാലാം ദിവസം (2021 October 9)

നവരാത്രി അഞ്ചാം ദിവസം (2021 October 10)

നവരാത്രി ആറാം ദിവസം (2021 October 11)

നവരാത്രി ഏഴാം ദിവസം (2021 October 12)

നവരാത്രി എട്ടാം ദിവസം (2021 October 13)

നവരാത്രി ഒൻപതാം ദിവസം (2021 October 14)

നവരാത്രി പത്താം ദിവസം (2021 October 15)

അഭിനന്ദനങ്ങൾ – വി.ഇ. കൃഷ്ണകുമാർ

കണ്ണൂർ സ്വദേശി അമേരിക്കയിൽ സ്റ്റേറ്റ് ഐ.ടി.ഡയറക്ടർ. യു.എസ്സിലെ ടെക്സാസിൽ പുതുതായി രൂപവത്കരിച്ച ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ആൻഡ് റോബോട്ടിക്സ് സെൻറ്റർ ഓഫ് എക്സലൻസിനെയും സ്റ്റേറ്റ് എൻറർപ്രൈസ് ഐ.ടി.സൊലൂഷൻ സർവീസസ്സിനെയും കണ്ണൂർ നടുവിൽ സ്വദേശി വി.ഇ. കൃഷ്ണകുമാർ നയിക്കും. സ്റ്റേറ്റ് ഐ.ടി.ഇന്നവേഷൻ വക്താവായും പ്രവർത്തിക്കും.

181 ടെക്സാസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെൻറ്റുകളിലും 3500 പൊതുസ്ഥാപനങ്ങളിലും നൂതന വിവര സാങ്കേതിക വിദ്യ എത്തിക്കുകയാണ് മുഖ്യ ഉത്തരവാദിത്വം.

ക്ളൗഡ് കംപ്യൂട്ടിങ് രംഗത്ത് ടെക്സാസ് കുതിപ്പിനു പിന്നിലെ പ്രവർത്തന മികവാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തെ നയിക്കാനും ഇദ്ദേഹത്തെ നിയുക്തനാക്കിയത്. സർക്കാർ ഡിജിറ്റൽ സേവനങ്ങൾ അതിവേഗം ടെക്സാസിലെ ജനങ്ങളിലെത്തിക്കുകയും ,പദ്ധതി ച്ചെലവുകൾ കുറയ്ക്കുകയുമാണ് ലക്ഷ്യമെന്ന് കൃഷ്ണകുമാർ പറഞ്ഞു.

ബോസ്റ്റണിലെ എം.ഐ.ടി.യിൽ നിന്ന് എക്സിക്യൂട്ടീവ് പഠനം പൂർത്തിയാക്കിയ കൃഷ്ണകുമാർ കൺസൽട്ടിംഗ് ഭീമന്മാരായ അക്സെഞ്ചറിൽ സീനിയർ മാനേജർ, ഏപ്രിൽ മീഡിയയിൽ സി.ഇ.ഒ, സിലിക്കൺവാലിയിൽ ടായിയുടെ ഗ്ളോബൽ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തകനായും സംരംഭകനായും മികവു തെളിയിച്ച ശേഷം 2005ൽ സിലിക്കൺവാലി ടെക്നോളജി രംഗത്തേക്ക് മാറുകയായിരുന്നു.
നടുവിൽ എൽ.പി.സ്കൂൾ, കഴക്കൂട്ടം സൈനിക് സ്കൂൾ,തളിപ്പറമ്പ് സർസയ്യിദ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
നടുവിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.പി.കേശവന്റെയും റിട്ടയേർഡ് ഹെഡ്മിസ്‌ട്രസ് വി. ഇ. രുഗ്മിണിയുടെയും മകനാണ്.
സോഫ്റ്റ് വെയർ എൻജിനീയറായ സജിതയാണ് ഭാര്യ. ധ്രുപദും നിരുപധുമാണ് മക്കൾ.

വി.ഇ.ജയചന്ദ്രൻ (നടുവിൽ സർവീസ് സഹകരണ ബാങ്ക്), വി.ഇ.അനുരാധ(നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ) എന്നിവർ സഹോദരങ്ങളാണ്.
21 വർഷം മുൻപ് അമേരിക്കയിലെത്തിയ കൃഷണകുമാർ ടെക്സാസിലെ ആസ്റ്റിനിലാണ് താമസം.

കെ.പി കേശവൻ മാസ്റ്റർ ശ്രീകണ്ഠപുരം യൂണിറ്റ് പ്രസിഡണ്ടാണ്.

പുതുക്കിയ ക്ഷാത്ര ജാലകം സൈറ്റ് ഇതാ തയ്യാർ

1) ഇനി മുതൽ രണ്ടു ഭാഷകളിൽ സൈറ്റ് ലഭ്യമാണ്‌. മെനുവിൽ പോയി ഭാഷ തിരഞ്ഞെടുക്കാം.

2) സൈറ്റിനെ മൊബൈൽ ആപ്പ് ആക്കി സേവ് ചെയ്യാം. ആദ്യമായി സൈറ്റിൽ വരുമ്പോൾ “Add to home screen” ക്ലിക്ക് ചെയ്യുക.

3) പേജിന്റെ താഴെ ഉള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു Subscribe ചെയ്യുക. അതിനു ശേഷം ഉള്ള വാർത്തകളെ കുറിച്ച് Push Notifications താങ്കളുടെ മൊബൈൽ ഫോണിൽ അല്ലെങ്കിൽ കമ്പ്യൂട്ടറിൽ ലഭ്യമാകും. iPhone , iPad എന്നിവയിൽ ഈ സേവനം ലഭ്യമല്ല.

4) കമെന്റുകൾ പോസ്റ്റ് ചെയ്യാൻ Gmail , Facebook അല്ലെങ്കിൽ Twitter ലോഗിൻ ഉപയോഗിക്കാം.

5) അതു കൂടാതെ വേറെ പുതിയ വിശേഷങ്ങൾ ഉടൻ തന്നെ വരുന്നു

ഇനി സോഷ്യൽ മീഡിയ ലോഗിൻ ഉപയോഗിച്ചു കമന്റുകൾ പോസ്റ്റ് ചെയ്യാം

ഇനി ഫേസ്ബുക്കിന്റെയോ ജിമെയിലിന്റെയോ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ചു ഈ സൈറ്റിൽ കമന്റുകൾ പോസ്റ്റ് ചെയ്യാം.

പുതിയ വെബ്സൈറ്റ് ഇതാ തയ്യാർ

പുതുക്കിയ ക്ഷാത്ര ജാലകം വെബ്‌സൈറ്റിലേക്ക് സ്വാഗതം. നിങ്ങൾ ഇത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സുരക്ഷാ കാരണങ്ങളാൽ നിലവിൽ അഭിപ്രായങ്ങൾ എഴുതാൻ ഉള്ള സൗകര്യം ഇല്ല. ഉടൻ ഞങ്ങൾ ഇത് പ്രവർത്തനക്ഷമമാക്കും.