1. നേര് ————– മാമ്പഴത്തിന്റെ രുചി എല്ലാ നേരവും ഒരു പോലെയല്ല ഇഷ്ടത്തോടെ തരുമ്പോൾ അതിന് മധുരം കൂടും കണ്ണിൽ പിണക്കമേറുമ്പോൾ കുറയും മധുരം നോവ് കനക്കുമ്പോഴത് കയ്ക്കും
പട്ടിണിനേരത്ത് വഴിവക്കിൽ നിന്ന് വീണു കിട്ടുന്ന പുളിയൻമാമ്പഴത്തിന്റെ മധുരം മറ്റൊന്നിനുമില്ല
വിളമ്പുന്ന മനസ്സും വിശപ്പും സ്വാദിന്റെ നേര്!
2 . പാട്ടുകൾ ———————– പാട്ടുകൾ കേൾക്കുക ഒരു ശീലമായിരുന്നു ആകാശത്തെക്കുറിച്ചുള്ള പാട്ടുകേട്ട് ആകാശമായി പ്രണയഗാനങ്ങൾ കേട്ട് ഇലകളിലും പൂക്കളിലും അതു പരീക്ഷിച്ചു ഉണർത്തുപാട്ടുകളിൽ ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത്തായി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വരികളിൽ അനുഭവിക്കുന്ന പാരതന്ത്ര്യം തെളിഞ്ഞു
യേശുദാസ് ഇരുട്ടിനെ വെളിച്ചമാക്കി ജയചന്ദ്രൻ ജീവിതത്തിന് ഭാവങ്ങൾ നൽകി പി ലീല പ്രഭാതങ്ങളെ തത്വചിന്താപരമാക്കി വാണി മടങ്ങിപ്പോയവരെ തിരിച്ചുവിളിച്ചു
പാട്ടില്ലാത്ത ജീവിതത്തെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ല കാലം കുറേക്കഴിയുമ്പോൾ ഒരു പക്ഷേ പാട്ടുകൾ നിലയ്ക്കുമായിരിക്കും എന്നാലും ഓളങ്ങളും ഒഴുക്കും തളിരുകളും പൂവുകളും ഉള്ളിടത്തോളം മൗനമെന്ന വലിയ ഗീതത്തിലേക്കുള്ള യാത്ര ആരും നിർത്തുകില്ല.
To my ever loving and proud father
I still remember your gleaming eyes
The day I flew to grab my dreams
You smiled strong though you hate goodbyes
The virus no doubt is making us shake
But have faith Dad, here I’ll be safe…
To my extremely strong and selfless mom
Who waits for my every other video call
Let it be Covid, plague or thunderstorm
My spirit won’t lockdown,your child won’t fall
I know the media updates make you crave
To meet me soon,but trust me I’m safe…
To my doting strong better half
You’ve stood by my side all these years
Your silent arms that hold me tight
Have been chasing away all my fears
With people dying all around, its hard to be brave
But one day I’ll come back to you,dear till them I’ll be safe..
To my adorable little kids back there
My hopes,my dreams,my bundles of joy
The world around is going through a lot
But I’ll take care of all, you read, play and enjoy
Your school,your friends,your golden days
I’ll bring them back and all will be safe…
To all my friends and people who are dear
What you call pongal, baisakhi, easter or Vishu
Were moments for me to see you make merry and cheer
This year are all replaced by funerals and grave
But this too shall pass, just stay home and stay safe…
പരന്നിടുന്ന കൊറോണ കണക്കേ
മനുഷ്യ ചിന്തകള്‍ മാറുന്നു
ചിരിയില്ലാര്‍ക്കും ദുഃഖവുമില്ല
മരവിപ്പാണോ മുഖഭാവം
അതിനൊരുമാറ്റം വന്നീടുന്നു
മുഖമറയില്‍ ചില ചിത്രങ്ങള്‍
സന്തോഷങ്ങളില്‍ ചേരും നേരം
പുഞ്ചിരിതൂകും മുഖമറകള്‍
മരിച്ച വീട്ടില്‍ പോകും നേരം
സങ്കടഭാവം മുഖമറയില്‍
കപടതയുള്ളില്‍ തോന്നീടുകിലും
മുഖമറയാലതു മാറ്റീടാം
മനുഷ്യനങ്ങനെ മാറീടുന്നു
മഹാവിപത്തിന്‍ കാലത്തും
മേടമാസത്തിൽ ചോതി നക്ഷത്രം. ശ്രീ.സ്വാതിതിരുനാൾ മഹാരാജാവിന്റെ ജന്മദിനം. സ്വാതിതിരുനാൾ മഹാരാജാവിന്റെ ജന്മദിനം ലോകം മുഴുവനും ആഘോഷിക്കുന്ന ഈ വേളയിൽ, ക്ഷത്രിയ ക്ഷേമ സഭ അതിന്റെ ക്ഷാത്രജാലകം വെബ്സൈറ്റ് വഴി ആ മഹാ പ്രതിഭയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. നമ്മുടെ കുട്ടികളുടെയും, മുതിർന്നവരുടെയും സംഗീതാരാധന ശ്രീ സ്വാതി തിരുനാളിന്റെ ജന്മദിനത്തിന് മാറ്റ് കൂട്ടട്ടെ !!
Durgambika Varma
Anjana Varma and Niranjana Varma, D/o രാജീവ് വർമ്മ പി.കെ, സുചിത്ര രാജീവ്, ബഹറിൻ
Vinayak Varma, 13 years, s/o R. Salil Varma, Kilimanoor Palace and Prasanthi Varma, Madhathil Kovilakam, Nileshwar
പ്രതിഭാധനരായ അനേകം പ്രഗത്ഭ വ്യക്തികളുടെ ജന്മംകൊണ്ട് ധന്യമായ സമുദായമാണ് ക്ഷത്രിയസമുദായം. ആ മഹാന്മാരുടെ നിസ്തുലമായ സംഭാവനകളിലേക്ക് ഒരു വിഹഗവീക്ഷണം നടത്തുവാനാണ് ‘ക്ഷത്രിയ പ്രതിഭകള്‍ ‘ എന്ന ഈ ലേഖന പരമ്പര കൊണ്ട് ലക്ഷ്യമാക്കുന്നത്. വരുംതലമുറയ്ക്ക് മഹത്തായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഈ പൂര്‍വികരുടെ ചരിത്രം പ്രചോദനം ആകുമെന്ന് വിശ്വസിക്കുന്നു. സമൂഹത്തിനു അനുപമമായ സേവനമേകി കടന്നുപോയ പൂര്‍വ്വസൂരികളില്‍ അദ്വിതീയമായ സ്ഥാനം അലങ്കരിക്കുന്ന മഹാത്മാവാണ് സ്വാതിതിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്.
പുരുഷ സന്തതികള്‍ ഇല്ലാതിരുന്നതിനാല്‍ റീജന്‍റ് റാണി ഗൌരിലക്ഷ്മീഭായി ആയിരുന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്. റീജന്‍റ് റാണി യുടെയും രാജരാജവര്‍മ്മ കോയിത്തമ്പുരാന്‍റെയും ദ്വിതീയ പുത്രനായി 1813 ഏപ്രില്‍ 16-)തീയതി, മേടമാസത്തിലെ ചോതി നക്ഷത്രത്തില്‍ രാമവര്‍മ്മ ഭൂജാതനായി. ശിശുവായ രാമവര്‍മ്മയ്ക്ക് വേണ്ടി ആസ്ഥാന കവിയായിരുന്ന ഇരയിമ്മന്‍ തമ്പി രചിച്ചതാണ് പ്രസിദ്ധമായ “ഓമനത്തിങ്കള്‍ കിടാവോ” എന്ന താരാട്ട്.
രാമവര്‍മ്മയ്ക്ക് ഏതാണ്ട് രണ്ടു വയസ്സുള്ളപ്പോള്‍ മാതാവ് നാടുനീങ്ങി.. അതിനുശേഷം അവരുടെ ഇളയ സഹോദരി റാണി പാര്‍വതിബായി രാമവര്‍മ്മയ്ക്ക് പ്രായപൂര്‍ത്തി ആകുന്നതുവരെ 14 വര്‍ഷക്കാലം തിരുവിതാംകൂര്‍ ഭരിച്ചു. സ്വാതി തിരുനാളിന് 16 വയസ്സായപ്പോള്‍ അദ്ദേഹം ഭരണഭാരം ഏറ്റെടുത്തു. അതിനകം തന്നെ അദ്ദേഹം മലയാളം, സംസ്കൃതം, കന്നഡ, തെലുങ്കു, ഹിന്ദുസ്ഥാനി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളില്‍ അസാമാന്യ പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്നു. അതുപോലെ സംഗീതത്തിലും സാഹിത്യത്തിലും പ്രാഗത്ഭ്യം കരസ്ഥമാക്കിയിരുന്നു. ഭരണകാര്യങ്ങളില്‍ മുന്‍പരിചയം ഇല്ലായിരുന്നെങ്കിലും മുതിര്‍ന്നവരുടെ ഉപദേശങ്ങളും ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ സഹകരണവും മൂലം ആദ്യകാലത്തു സുഗമമായി ഭരണം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒട്ടേറെ ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
കൊല്ലത്ത് നിന്നു തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയത് സ്വാതി തിരുനാളാണ്. ആദ്യത്തെ ഗവണ്‍മെന്‍റ് പ്രസ്സ് ഒബ്സര്‍വേറ്ററി , യൂണിവേര്‍സിറ്റി കോളേജിന്‍റെ മുന്‍ഗാമിയായ ഫ്രീ ഇംഗ്ലീഷ് സ്കൂള്‍,പബ്ലിക് ലൈബ്രറിയും മൃഗശാലയും തുടങ്ങാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ സംരംഭങ്ങള്‍ സ്വാതി തിരുനാളിന്‍റെ സംഭാവനകളായിരുന്നു.
കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ അദ്ദേഹം അതിയായ ആവേശം കാണിച്ചിരുന്നു. അന്യനാടുകളില്‍ നിന്നുള്ള സംഗീതജ്ഞരെയും, സാഹിത്യകാരന്മാരെയും, നര്‍ത്തകരെയും ഒക്കെ രാജകൊട്ടാരത്തില്‍ വരുത്തി സല്‍ക്കരിക്കുകയും ഏറെക്കാലം താമസിപ്പിച്ചു അവരുടെ കലാപാടവം ആസ്വദിക്കുകയും ചെയ്യുന്നതില്‍ മഹാരാജാവ് അനിതരസാധാരണമായ ആഹ്ലാദം അനുഭവിച്ചിരുന്നു. പില്‍ക്കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയും അവര്‍ തിരുവിതാംകൂറിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയും ചെയ്തപ്പോള്‍ ഉണ്ടായ മാനസിക സംഘര്‍ഷങ്ങള്‍ക്ക് സ്വാതിതിരുനാൾ പ്രതിവിധി കണ്ടെത്തിയതു കലാകാരന്മാരുമായുള്ള നിത്യ സമ്പര്‍ക്കത്തിലൂടെയാണ്. അദ്ദേഹം അന്യ കലാകാരന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം ശ്രേഷ്ടങ്ങളായ ഒട്ടേറെ കൃതികള്‍ സ്വയം രചിക്കുകയും ചെയ്തു. അനേകം ഭാഷകളില്‍ പ്രാവീണ്യം നേടിയെങ്കിലും അദ്ദേഹത്തിന് ഏറെ ആഭിമുഖ്യം സംസ്കുതത്തോടായിരുന്നു.
സ്വാതിതിരുനാളിന്‍റെ പ്രധാന കാവ്യകൃതികള്‍ ശ്രീപത്മനാഭശതകം ഭക്തിമഞ്ജരി , സ്യാനന്ദൂരപുരവര്‍ണ്ണനം , കുചേലോപാഖ്യാനം, അജാമിളോപാഖ്യാനം, ഉല്‍സവപ്രബന്ധം തുടങ്ങിയവയാണ്. അദ്ദേഹം രചിച്ച സംഗീത കൃതികളുടെ വൈവിധ്യവും വൈപുല്യവും വിവരിക്കുക അസാധ്യമാണ്. എങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം രചിച്ച ഗീതികളില്‍ 63 എണ്ണം മലയാളവും 197 എണ്ണം സംസ്കൃതവും 37 എണ്ണം ഹിന്ദുസ്ഥാനിയും 8 എണ്ണം തെലുങ്കും ഒരെണ്ണം കന്നടയും ആണെന്ന് കാണാം.
ശാസ്ത്രീയ സംഗീത രംഗത്തെ ത്രിമൂര്‍ത്തികളായ ത്യാഗരാജസ്വാമികള്‍ , മുത്തുസ്വാമി ദീക്ഷിതര്‍ ശ്യാമ ശാസ്ത്രികള്‍ എന്നിവർ ദീര്‍ഘകാലം ജീവിച്ചവരാണ്. മൂവര്‍ക്കും വേണ്ടത്ര ശിഷ്യ സമ്പത്തും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് സമശീര്‍ഷനായ സ്വാതി തിരുനാളിന് ശിഷ്യന്മാര്‍ ഉണ്ടായിരുന്നില്ല, അദ്ദേഹം ദീര്‍ഘകാലം ജീവിച്ചതുമില്ല. 1846 ഡിസംബര്‍ 25 നു സ്വാതിതിരുനാള്‍ മഹാരാജാവ് നാടുനീങ്ങി.
വെറും 33 വര്‍ഷത്തെ ഹൃസ്വജീവിതം കൊണ്ട് സാഹിത്യ സംഗീത ഭരണ മേഖലകളില്‍ സ്വാതി തിരുനാള്‍ നല്കിയ സംഭാവനകള്‍ അമൂല്യങ്ങളും അവിശ്വസനീയങ്ങളുമാണ്. മരണാനന്തരവും അദേഹത്തെ ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പല ദോഷൈകദൃക്കുകളും ശ്രമിച്ചിരുന്നു. എന്നാല്‍ ആധികാരികമായ തെളിവുകളുടെ പിന്‍ ബലത്തോടെ ആ ആരോപണങ്ങളുടെ പൊള്ളത്തരവും അവയുടെ പിന്നില്‍ പ്രവര്‍ത്തിച്ച നിന്ദ്യമായ ചേതോവികാരവും തുറന്നുകാട്ടാന്‍ പ്രമുഖ ചരിതപണ്ഡിതനായ ഡോ: ആര്‍.പി. രാജാ (നമ്മുടെ പ്രിയപ്പെട്ട കുഞ്ഞണ്ണന്‍ ചേട്ടന്‍ ) രചിച്ച “NEW LIGHT ON SWATHI THIRUNAL “എന്ന കൃതിക്ക് കഴിഞ്ഞു.
=========== (സ്വാതി തിരുനാളിനെക്കുറിച്ചുള്ള ഒരു ചെറിയ കുറിപ്പു മാത്രം ആണിത്,സമഗ്രമോ പൂര്‍ണ്ണമോ ആയ പഠനമല്ല. )
Image : By Stephen Crening – COMPANY SCHOOL WATERCOLOURS, Public Domain, https://commons.wikimedia.org/w/index.php?curid=39282094
Song Credit : Enchanting Melodies
Posted on
രാജാ രവിവർമ്മ: ചിത്രങ്ങൾക്ക് ഹൃദയമുദ്ര ചാർത്തിയ കലാകാരൻ 🙏
– ആത്മജവർമ്മ തമ്പുരാൻ.
വിശ്രുത ചിത്രകാരൻ രാജാ രവി വർമ്മ നിറക്കൂട്ടുകളുടെ രാജാവ് എന്നാണ് പരക്കെ അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ 173-ാം ജന്മദിനമാണ് ഇന്ന്. (ഏപ്രിൽ 29). ഓര്‍മകള്‍ക്ക് മുന്നില്‍ ലോകമെമ്പാടുമുള്ള ആരാധകർ ഇന്നു സ്നേഹാർച്ചന നട ത്തും. ചിത്രങ്ങള്‍ വരച്ച് ആദരവ് പ്രകടിപ്പിക്കാന്‍ ക്ഷത്രിയ ക്ഷേമ സഭയ്ക്കും അവസരം ഒരുക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. സംസ്ഥാന സമിതി അവസരം ഒരുക്കുന്നു. ചിത്രങ്ങള്‍ ക്ഷ ത്രിയ ക്ഷേമസഭയുടെ വെബ് സൈറ്റില്‍ കാണാനും കഴിയും. സഭയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീ. പി.കെ. രഘുവര്‍മ്മയാണ് രാജാ രവിവർമ്മയുടെ ജന്മദിനം ഓർമപ്പെടുത്തിയതും കുട്ടികൾക്കും മുതിർന്നവർക്കും ചിത്രങ്ങൾ വരച്ച് ആദരവ് പ്രകടിപ്പിക്കാൻ അവസരം ഒരുക്കണമെന്നും നിർദ്ദേശിച്ചത്. 👉രവിവർമയുടെ ചില പ്രസിദ്ധ ചിത്രങ്ങൾ: ദക്ഷിണേന്ത്യയിലെ ജിപ്സികൾ, തംബുരുമീട്ടിപ്പാടുന്ന തമിഴ് വനിത, ശകുന്തളാപത്രലേഖനം, ദമയന്തീഹംസസംവാദം, സീതാഭൂപ്രവേശം, മലബാർസുന്ദരി വയലിൻ വായിക്കുന്നു, അച്ഛൻ വരുന്നു, സരസ്വതീ ദേവി, സൈരന്ധ്രി, സീതാസിദ്ധി, ലക്ഷ്മീദേവി, ദമയന്തി, രാധയുംകൃഷ്ണനും, ശന്തനുവുംമത്സ്യഗന്ധിയും, പാഞ്ചാലീവസ്ത്രാക്ഷേപം, വിശ്വാമിത്രനുംമേനകയും, നളനും ദമയന്തിയും, ഹരിശ്ചന്ദ്രനും താരാമതിയും, ശ്രീകൃഷ്ണജനനം. 👉 വരൂ കിളിമാനൂരിലേക്ക് രാജാ രവിവർമ്മയുടെ ജന്മദേശമായ തിരുവനന്തപുരം കിളിമാനൂരിൽ ഒരു ആർട്ട് ഗാലറിയുണ്ട്. രവിവർമ്മയുടെ സ്മരണാർത്ഥം സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗാലറിയാണ് ഇത്. കേരള ലളിത കലാ അക്കാദമിയാണ് സ്ഥാപിച്ചത്. 2014 നവംബർ 19-ന് പ്രവർത്തനം ആരംഭിച്ചു. കിളിമാനൂരിലെ രവിവർമ്മ സ്മാരക സാംസ്കാരിക നിലയത്തിനു സമീപമുള്ള 66 സെന്റ് സ്ഥലത്താണ് ആർട്ട് ഗാലറി സ്ഥിതിചെയ്യുന്നത്. രാജാ രവിവർമ്മയുടെ അമ്പതോളം പെയിന്റിങ്ങുകൾ ഇവിടെയുണ്ട്. 👉 ജീവിതരേഖ രാജാരവിവർമയുടെ ജീവിത കാലയളവ് 1848 ഏപ്രിൽ 29 – 1906 ഒക്ടോബർ 2 വരെയാണ്. രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർ ക്കിടയിലെ രാജാവുമായിരുന്നു. അദ്ദേഹത്തെ കുറിച്ചു മറ്റുള്ളവർ പറയുന്ന പ്രധാന വിശേഷണം ഇതാണ്. ചിത്രമെഴുത്ത് യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യ ജനം വിചാരിച്ചിരുന്ന കാലത്ത്, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളി ച്ചു. 👉അറിയാം കുട്ടിക്കാലം എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും ഉമാ അംബാഭായി തമ്പുരാട്ടിയുടേയും പുത്രനായി 1848 ഏപ്രിൽ 29 ന് കിളിമാനൂർ കൊട്ടാരത്തിലാണ് ജനനം. പൂരൂരുട്ടാതി നാൾ. പുരാണകഥകൾ ഇഷ്ടപ്പെട്ടു. മൂന്നാം വയസ്സിൽ തന്നെ കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരുകൾ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു. പ്രതിഭ തിരിച്ചറിഞ്ഞ അമ്മാവനും സ്വാതിതിരുനാൾ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനുമായിരുന്ന രാജരാജവർമ്മ ചിത്രകല പഠിപ്പിച്ചു. കഥകളി സംഗീതത്തിലും കഴിവു തെളിയിച്ചു. രവിവർമ്മ എണ്ണച്ചായത്തിൽ വരച്ച ബക്കിങ്ങ്‌ഹാം പ്രഭുവിന്റെ ഛായാ ചിത്രം മദ്രാസ് ഗവൺമന്റ് ആസ്ഥാനത്ത് സ്ഥാപിച്ചതു മുതലാണ് പ്രശസ്തിയുടെ പടവുകൾ കയറാൻ തുടങ്ങിയത്. 1871-ൽ മഹാരാജാവിൽ നിന്ന് വീരശൃംഖല ലഭിച്ചു. തുടർന്നു ആസ്ഥാന ചിത്രകാരനുമായി.1873-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ യൂറോപ്പ്യൻ ചിത്രകാരന്മാരുടെ ചിത്രങ്ങളേയും പിന്തള്ളി രവിവർമ്മയുടെ ‘മുല്ലപ്പൂ ചൂടിയ നായർ വനിതക്ക്’ ഒന്നാം സമ്മാനം ലഭിച്ചു. സുവർണ്ണമുദ്രയായിരുന്നു സമ്മാനം. ഇതോടെ അദ്ദേഹത്തിന്റെ പ്രസിദ്ധി കടൽ കടന്നു. അതേകൊല്ലം തന്നെ വിയന്നയിൽ നടന്ന ലോക കലാ പ്രദർശനത്തിലും ഇതേ ചിത്രത്തിനു സമ്മാനം ലഭിച്ചു. 1874-ൽ മദ്രാസിൽ നടന്ന കലാപ്രദർശനത്തിൽ ‘തമിഴ്സ്ത്രീയുടെ ഗാനാലാപനം’ എന്ന ചിത്രം ഒന്നാം സമ്മാനത്തിനർഹമായി. 1876-ൽ മദ്രാസിൽ നടന്ന ചിത്രപ്രദർശനത്തിലേക്ക് രവിവർമ്മ തന്റെ ‘ശകുന്തളയുടെ പ്രേമലേഖനം’ എന്ന ചിത്രം അയച്ചു. ചിത്രകലയിലെ വിസ്മയമായി ആ ചിത്രം വാഴ്ത്തപ്പെട്ടു. ചിത്രം ബക്കിങ്ങ്‌ഹാം പ്രഭു വാങ്ങി. ഈ ചിത്രം കണ്ട സർ മോണിയർ വില്യംസ് തന്റെ അഭിജ്ഞാന ശാകുന്തളത്തിന്റെ ഇംഗ്ലീഷ് തർജ്ജമക്ക് മുഖചിത്രമായി ചേർക്കാൻ അനുവാദം തേടി. അങ്ങനെ 28 വയസ്സ് തികയും മുമ്പെ ലോക പ്രശസ്ത ചിത്രകാരനായി രവിവർമ്മ മാറി. ഈ പ്രതിഭയുടെ ഓർമകൾ പോലും ഇപ്പോഴത്തെ തലമുറ കൾക്ക് ആവേശമാണ്. ക്ഷത്രിയ ക്ഷേമസഭയുടെ ‘ചിത്രങ്ങൾ കൊണ്ട് ആദരവ്’ എന്ന പ്രത്യേക ചിന്തയിൽ ചിത്രങ്ങൾ പങ്കുവച്ച എല്ലാവർക്കും സംസ്ഥാന സമതിയുടെ നന്ദിയും അറിയിക്കുന്നു. ഇതിൽ പങ്കെടുത്ത എല്ലാവരുടെയും കൂട്ടായ്മയും മറ്റും ആലോചനയിലുണ്ട്. കൂടിയാലോചനയ്ക്കു ശേഷം വിശദാംശങ്ങൾ അറിയിക്കു ന്നതാണ്. മിഴിവാർന്ന രവിവർമ്മച്ചിത്രം ഹൃദയത്തിൽ ചേർക്കു. വിരസത ഒഴിവാക്കു.