
ക്ഷത്രിയ ക്ഷേമ സഭയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ ശ്രീ മോഹനവർമ്മയുടെ (പിലാത്തറ) സഹോദരൻ വിക്രമ രാജാ, ചെറുതാഴം ,കണ്ണൂർഇന്നലെ വൈകിട്ട് നിര്യാതനായി എന്ന വിവരം വ്യസന സമേതം അറിയിക്കുന്നു .
ഏഴ് വർഷം തിരുവിതാംകൂർ ഭരിച്ചിരുന്ന റീജന്റ് മഹാറാണി തിരുമനസ്സിന്റെ മരുമകൻ കിളിമാനൂർ കൊട്ടാരത്തിൽ ഉതൃട്ടാതി തിരുനാൾ കേരളവർമ്മ മൂത്ത കോയി തമ്പുരാൻ (104) ഇന്ന് കാലത്ത് (Dec 18) 8.50 ന് ബാംഗ്ലൂരുള്ള വസതിയിൽ വെച്ച് നിര്യാതനായി. പരേതയായ പ്രിൻസസ് ഉത്രം തിരുനാൾ ലളിതാഭായി തമ്പുരാട്ടിയാണ് ഭാര്യ.
മക്കൾ: രുക്മിണി വർമ്മ, ഉമാ വർമ്മ, പരേതയായ പാർവ്വതി വർമ്മ, ലക്ഷ്മി വർമ്മ, അംബിക വർമ്മ, ബാലഗോപാല വർമ്മ, ദേവിക വർമ്മ
മരുമക്കൾ : പരേതനായ ദേവീപ്രസാദ് വർമ്മ, ഗോദ വർമ്മ, ആർ ടി രവി വർമ്മ, പരേതനായ രഘുനന്ദന വർമ്മ, ഡോ.കെ എം കേരള വർമ്മ, വിദ്യ വർമ്മ, രാധാകൃഷ്ണ വർമ്മ
എണ്ണക്കാടു കൊട്ടാരത്തിലെ വലിയ തമ്പുരാട്ടി ഉമാദേവി (93) നിര്യാതയായി. പരേതനായ ടി.കെ രാമവർമ്മയുടെ (തിരുവല്ല പാലിയേക്കര കൊട്ടാരം തെക്കേ ചാവടി) ഭാര്യയാണ്.രാമഭരതവർമ്മ ,ഡോ.വിജയകുമാർ വർമ്മ, ഹരികുമാർ വർമ്മ ,സതീദേവി എന്നിവർ മക്കളും ശാന്താ വർമ്മ ,ഗിരിജാ രാജാ, ശാന്തിനി ,ദിലീപ് കുമാർ വർമ്മ എന്നിവർ മരുമക്കളുമാണ്.
സംസ്കാര ചടങ്ങുകൾ 13/10/2020 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എണ്ണക്കാട് കൊട്ടാരവളപ്പിൽ നടക്കും
ഏറാൾപ്പാട് രാജ കോഴിക്കോട് സാമൂതിരി രാജ കുടുംബത്തിലെ രണ്ടാം സ്ഥാനിയായ ഏറാൾപ്പാട് രാജ പുതിയ കോവിലകത്ത് ശ്രീ. പി.കെ.രാജ എന്ന വലിയ കുഞ്ഞുണ്ണി രാജ (94) മദിരാശിയിൽ കെ.കെ.നഗറിൽ ഉള്ള സ്വവസതിയായ കൃഷ്‌ണോല്ലാസ’യിൽ വെച്ചു തീപ്പെട്ടു. ശവസംസ്കാരം മദിരാശിയിൽ കോവിഡ്-19 ചട്ടങ്ങൾക്ക് വിധേയമായി നടത്തുന്നതാണ്. ഭാര്യ – പാലിയത്ത് കുമാരി കുഞ്ഞമ്മ മക്കൾ – സുനിൽ. പി. കെ. രാജ, സൂർദാസ് രാജ, ശ്രീമതി. സുനന്ദാരാജ, മരുമക്കൾ – ശൈലജ രാജ, രാമദാസ് മേനോൻ
തിരുവണ്ണൂർ കോവിലകത്ത് രാധത്തമ്പുരാട്ടി അന്തരിച്ചു.മുൻ സാമൂതിരി രാജ പി.കെ ഏട്ടനുണ്ണി രാജയുടെ മരുമകളായിരുന്നു’ബീനവർമ്മ (സാമൂതിരി ഹൈസ്ക്കൂൾ) രാഹുൽ ദേവ് വർമ്മ എന്നിവർ മക്കളാണ്. ചിറയ്ക്കൽ കോവിലകത്ത്,ck ഭാനുവർമ്മ (Late)രാജയാണ് ഭർത്താവ് ‘ അദ്ദേഹം മുൻ സാമൂതിരി രാജയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്നു’സാമൂതിരി സെൻട്രൽ ദേവസ്വത്തിലെ ‘രാജീവ് മകളുടെ ഭർത്താവാണ് .
പത്തനംതിട്ട ഓമല്ലൂർ മുള്ളനിയ്ക്കാട്ട് മടിപ്പറമ്പിൽ കൊട്ടാരത്തിൽ എം.രവിവർമ്മ രാജ (79) തിരുവനന്തപുരം കോട്ടയ്ക്കകത്ത് ശംഖുചക്രനഗറിലെ ‘കൃഷ്ണവിഹാറിൽ’ നിര്യാതനായി. തുമ്പ വിഎസ് എസ് സി റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ക്ഷത്രിയക്ഷേമസഭയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം യൂണിറ്റ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ടെമ്പിൾ ട്രസ്റ്റിൽ അംഗവും മൂല്യനിർണ്ണയ കമ്മിറ്റിയിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ പ്രതിനിധി എന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. അനന്തപത്മനാഭ റെസിഡൻസ് അസോസിയേഷന്റെ പ്രഥമ പ്രസിഡൻറാണ്.
ഭാര്യ: വത്സല രവിവർമ്മ (അനന്തപുരത്തു കൊട്ടാരം, ഹരിപ്പാട്).
മക്കൾ: രാജേശ്വരി വർമ്മ (അദ്ധ്യാപിക, ചെന്നൈ), ഹരികുമാർ വർമ്മ(മസ്കറ്റ്).
മരുമക്കൾ: അജിത്ത് വർമ്മ (ചെന്നൈ), അഞ്ജലി വർമ്മ.
സംസ്കാരം വെള്ളിയാഴ്ച 12.30 ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടം വൈദ്യുതി ശ്മശാനത്തിൽ
കിളിമാനൂർ കൊട്ടാരത്തിൽ, ആയില്യം നാൾ ശ്രീ. കെ.ആർ ഭരത വർമ (കോമൻ അമ്മാവൻ – 89 വയസ്), ഇന്ന് രാവിലെ തൃപ്പൂണിത്തുറയിൽ ഉള്ള സ്വവസതിയിൽ വച്ച്, വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി എന്ന വിവരം ദുഖത്തോടെ എല്ലാവരെയും അറിയിക്കുന്നു.. ആറന്മുള ചെമ്പകശ്ശേരി കൊട്ടാരത്തിൽ ചന്ദ്രിക വർമയാണ് ഭാര്യ.
മക്കൾ: മുരളീകൃഷ്ണൻ (ONGC, Dehradun), മോഹൻകുമാർ, മഹേന്ദ്രകുമാർ (രാജൻ – Dreco Middle East, Dubai).
കിളിമാനൂർ വലിയ തമ്പുരാൻ, ഉത്രട്ടാതി നാൾ ശ്രീ. കേരള വർമ മൂത്ത കോയിതമ്പുരാന്റെ (ബാംഗ്ലൂർ) ഏറ്റവും ഇളയ സഹോദരനാണ്..
പരേതനയായ അഞ്ചേരി മഠത്തിൽ അപ്പൻ തിരുമുല്പാടിന്റെ പത്നി ഇടപ്പള്ളി പൂക്കോട്ടമഠത്തിൽ ചന്ദ്രികാ നമ്പിഷ്ടാതിരി (85 , റിട്ടയേർഡ് LP സ്ക്കൂൾ ടീച്ചർ, വടക്കാഞ്ചേരി ) മകൻ ആനന്ദിന്റ ചോറ്റാനിക്കരയിലുള്ള വസതിയിൽ വാർദ്ധക്യ സഹജമായ അസുഖമൂലം അന്തരിച്ചു. മക്കൾ പരേതനായ ദേവദാസ്, പ്രസാദ്, വിനോദ്, ആനന്ദ്. മരുമക്കൾ ഉഷ, ദീപ, ജയശ്രീ, പ്രിയ. സംസ്കാരം ഇന്ന് തൃപ്പൂണിത്തുറ തുളു ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ.