അഭിനന്ദനങ്ങൾ – വി.ഇ. കൃഷ്ണകുമാർ

കണ്ണൂർ സ്വദേശി അമേരിക്കയിൽ സ്റ്റേറ്റ് ഐ.ടി.ഡയറക്ടർ. യു.എസ്സിലെ ടെക്സാസിൽ പുതുതായി രൂപവത്കരിച്ച ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ആൻഡ് റോബോട്ടിക്സ് സെൻറ്റർ ഓഫ് എക്സലൻസിനെയും സ്റ്റേറ്റ് എൻറർപ്രൈസ് ഐ.ടി.സൊലൂഷൻ സർവീസസ്സിനെയും കണ്ണൂർ നടുവിൽ സ്വദേശി വി.ഇ. കൃഷ്ണകുമാർ നയിക്കും. സ്റ്റേറ്റ് ഐ.ടി.ഇന്നവേഷൻ വക്താവായും പ്രവർത്തിക്കും.

181 ടെക്സാസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെൻറ്റുകളിലും 3500 പൊതുസ്ഥാപനങ്ങളിലും നൂതന വിവര സാങ്കേതിക വിദ്യ എത്തിക്കുകയാണ് മുഖ്യ ഉത്തരവാദിത്വം.

ക്ളൗഡ് കംപ്യൂട്ടിങ് രംഗത്ത് ടെക്സാസ് കുതിപ്പിനു പിന്നിലെ പ്രവർത്തന മികവാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തെ നയിക്കാനും ഇദ്ദേഹത്തെ നിയുക്തനാക്കിയത്. സർക്കാർ ഡിജിറ്റൽ സേവനങ്ങൾ അതിവേഗം ടെക്സാസിലെ ജനങ്ങളിലെത്തിക്കുകയും ,പദ്ധതി ച്ചെലവുകൾ കുറയ്ക്കുകയുമാണ് ലക്ഷ്യമെന്ന് കൃഷ്ണകുമാർ പറഞ്ഞു.

ബോസ്റ്റണിലെ എം.ഐ.ടി.യിൽ നിന്ന് എക്സിക്യൂട്ടീവ് പഠനം പൂർത്തിയാക്കിയ കൃഷ്ണകുമാർ കൺസൽട്ടിംഗ് ഭീമന്മാരായ അക്സെഞ്ചറിൽ സീനിയർ മാനേജർ, ഏപ്രിൽ മീഡിയയിൽ സി.ഇ.ഒ, സിലിക്കൺവാലിയിൽ ടായിയുടെ ഗ്ളോബൽ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തകനായും സംരംഭകനായും മികവു തെളിയിച്ച ശേഷം 2005ൽ സിലിക്കൺവാലി ടെക്നോളജി രംഗത്തേക്ക് മാറുകയായിരുന്നു.
നടുവിൽ എൽ.പി.സ്കൂൾ, കഴക്കൂട്ടം സൈനിക് സ്കൂൾ,തളിപ്പറമ്പ് സർസയ്യിദ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
നടുവിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.പി.കേശവന്റെയും റിട്ടയേർഡ് ഹെഡ്മിസ്‌ട്രസ് വി. ഇ. രുഗ്മിണിയുടെയും മകനാണ്.
സോഫ്റ്റ് വെയർ എൻജിനീയറായ സജിതയാണ് ഭാര്യ. ധ്രുപദും നിരുപധുമാണ് മക്കൾ.

വി.ഇ.ജയചന്ദ്രൻ (നടുവിൽ സർവീസ് സഹകരണ ബാങ്ക്), വി.ഇ.അനുരാധ(നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ) എന്നിവർ സഹോദരങ്ങളാണ്.
21 വർഷം മുൻപ് അമേരിക്കയിലെത്തിയ കൃഷണകുമാർ ടെക്സാസിലെ ആസ്റ്റിനിലാണ് താമസം.

കെ.പി കേശവൻ മാസ്റ്റർ ശ്രീകണ്ഠപുരം യൂണിറ്റ് പ്രസിഡണ്ടാണ്.

തിരുവല്ല – ലീലാ ഭായിത്തമ്പുരാട്ടി മെമ്മോറിയൽ പൂക്കള മത്സര വിജയികൾ

തിരുവല്ല ക്ഷത്രിയക്ഷേമസഭ നടത്തിയ പൂക്കള മത്സരത്തിൽ താഴെ പറയുന്ന group കൾ ലീലാ ഭായി മെമ്മോറിയൽ കാഷ് അവാർഡിന് അർഹരായി
ഒന്നാം സ്ഥാനം – ചെന്നിത്തല
രണ്ടാം സ്ഥാനം – കടപ്ര (ദുർഗാംബിക )
മൂന്നാം സ്ഥാനം – പാലിയേക്കര കൊട്ടാരം തിരുവല്ല

ഒന്നാം സ്ഥാനം ലഭിച്ച പൂക്കളവും, ടീം അംഗങ്ങളും

രണ്ടാം സ്ഥാനം , ദുർഗ്ഗാംബിക , കടപ്ര

മൂന്നാം സ്ഥാനം , പാലിയക്കര കൊട്ടാരം , തിരുവല്ല

മംഗളാശംസകൾ

വൈക്കം അറുകണ്ടത്തിൽ കോവിലകത്ത് ശ്രീ സുദർശനവർമ്മയുടെയും കോഴിക്കോട് മാങ്കാവ്കോവിലകത്ത്(ശ്രീ ശൈലം)ലളിതാംബികത്തമ്പുരാട്ടിയുടെയും(ശോഭ)മകൻ ശ്രീ അക്ഷയ് വർമ്മയും,തൃശ്ശൂർ പൃത്തോൾ അരങ്ങത്ത് ശ്രീ സുരേഷിൻറെയും ശ്രീമതി പ്രിയയുടെയും മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹം 24/8/2020ൽ നടന്നു. വധൂവരൻമാർക്ക് വൈക്കം ക്ഷത്രിയക്ഷേമസഭയുടെ മംഗളാശംസകൾ..

അഭിനന്ദനങ്ങൾ – ആദിത് വർമ്മ

2020ൽ CUSATനടത്തിയ Msc(ബയോ – പോളിമർ സയൻസ്)ക്ക്, ഡിസ്റ്റിങ്ങ്ഷനോടെ ഉന്നത വിജയം നേടി. ബുധനൂർ: അംബികാ നിവാസിൽ ശ്രീ ആർ.ആർ വർമ്മയുടെയും ചേർത്തല വാരനാട് തെക്കെടത്ത്‌ കോയിക്കൽ ശ്രീമതി ആശാ വർമ്മയുടെയും മകനാണ് ആദിത് വർമ്മ .സഹോദരൻ ഡോ: ആദർശ് വർമ്മ കോയമ്പത്തൂർ ആയുർവേദ കോളേജിൽ ശാലാക്യം വിഭാഗത്തിൽ അസി. പ്രഫസർ ആണ്.

അഭിനന്ദനങ്ങൾ – ഡോ.ആദർശ് വർമ്മ R

2020 ജൂലായ് മാസത്തിൽ കർണ്ണാടക KLE Belgauvi യൂണിവേഴ്സിറ്റിയിൽ നിന്നും First Class ൽ MDS പാസ്സായി.(Prosthodentistry with Implantology)
BDS മണിപ്പാൽ KMC കസ്തൂർബ മെഡിക്കൽ കോളജ്)
കടപ്ര തുളിശാല കോയിക്കൽ അംബിക വർമ്മ (ഹയർ സെക്കണ്ടറി ടീച്ചർ ) ടെ യും കല്ലറ അംബികാല യ ത്തിൽ യു.രവീന്ദ്ര വർമ്മയുടെയും (coop Retd Staff) മകനാണ് ആദർശ്
സഹോദരൻ – അദ്വൈത് വർമ്മ- HDFC Staff

ചരമം – എം.രവിവർമ്മ രാജ

പത്തനംതിട്ട ഓമല്ലൂർ മുള്ളനിയ്ക്കാട്ട് മടിപ്പറമ്പിൽ കൊട്ടാരത്തിൽ എം.രവിവർമ്മ രാജ (79) തിരുവനന്തപുരം കോട്ടയ്ക്കകത്ത് ശംഖുചക്രനഗറിലെ ‘കൃഷ്ണവിഹാറിൽ’ നിര്യാതനായി. തുമ്പ വിഎസ് എസ് സി റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. ക്ഷത്രിയക്ഷേമസഭയുടെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം യൂണിറ്റ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ടെമ്പിൾ ട്രസ്റ്റിൽ അംഗവും മൂല്യനിർണ്ണയ കമ്മിറ്റിയിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ പ്രതിനിധി എന്ന നിലയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. അനന്തപത്മനാഭ റെസിഡൻസ് അസോസിയേഷന്റെ പ്രഥമ പ്രസിഡൻറാണ്.
ഭാര്യ: വത്സല രവിവർമ്മ (അനന്തപുരത്തു കൊട്ടാരം, ഹരിപ്പാട്).
മക്കൾ: രാജേശ്വരി വർമ്മ (അദ്ധ്യാപിക, ചെന്നൈ), ഹരികുമാർ വർമ്മ(മസ്കറ്റ്).
മരുമക്കൾ: അജിത്ത് വർമ്മ (ചെന്നൈ), അഞ്ജലി വർമ്മ.

സംസ്കാരം വെള്ളിയാഴ്ച 12.30 ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടം വൈദ്യുതി ശ്മശാനത്തിൽ

അഭിനന്ദനങ്ങൾ – ഡോ.ബി.കേരള വർമ്മ

ഡോ.ബി.കേരള വർമ്മ എം.ജി.സർവകലാശാലാ സിൻഡിക്കേറ്റിൽ
കോട്ടയം കാരാപ്പുഴ സൂര്യഗാ യത്രിയിൽ ഡോ. ബി. കേരള വർമ്മ എം ജി സർവകലാശാല സിൻഡിക്കേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാട്ടകം ഗവ.കോളജ് റിട്ട. അസോ. പ്രഫസറാണ്.
ഭാര്യ: എസ്. ഉഷ പണ്ടാല ( ബാങ്ക് ഓഫ് ബറോഡ, കോട്ടയം)
മകൾ: കെ. ഗൗതം വർമ്മ, കെ.ഗായത്രി.

കോട്ടയം ക്ഷത്രിയ ക്ഷേമ സഭയുടെയും സംസ്ഥാന സമി തിയുടെയും അഭിനന്ദനങ്ങൾ .!

സ്നേഹത്തിരകളിൽ ഒരോര്‍മക്കടല്‍

By മനോഹര വർമ്മ

വയലാര്‍ തലമുറകളുടെ പാട്ടെഴുത്തുകാരനാണ്. കാലാതിവര്‍ത്തിയായ ഗാനങ്ങളുടെ ശില്പി.
പട്ടുപോലെ മൃദുവായ പ്രണയവും, കനലെരിയുന്ന വിപ്ലവും, കരുണ ചൊരിയുന്ന ഭക്തിയും എല്ലാം വയലാറിന്റെ കരവിരുതില്‍ കവിതകളായി വിരിഞ്ഞു.

മലയാളി മനസിലാവാഹിച്ച മരിക്കാത്ത ഗാനങ്ങളുടെ ഉടയോന്‍ വിടപറഞ്ഞെങ്കിലും, വയലാറിലെ നിണമണിഞ്ഞ മണ്ണു പറയുന്നതു പോലെ, സ്മരണകള്‍ ഇരമ്പുകയാണ്….

കവി കാലം ചെയ്ത് കാലമിത്രയുമായിട്ടും കാലവര്‍ഷക്കടലല പോലെ ആര്‍ത്തലയ്ക്കുന്ന ഒരു നോവ് കരളിനുള്ളില്‍ ബാക്കിയാകുന്നു. ഒടുങ്ങാത്ത വിരഹദുഃഖം. മകന്‍ ശരത് ചന്ദ്രന് അച്ഛനെന്നാല്‍ നോവുന്ന ഒരോര്‍മായാണ്. ഹൃദയമാകെ പിണഞ്ഞ് ആത്മാവില്‍ നിറയുന്ന ഒരു വികാരം. അച്ഛനെക്കുറിച്ച് പറയുമ്പോള്‍ വാത്സല്യം ലഭിക്കാതെ പോയ മകന്റെ ഹൃദയവേദന ശരത്തിന്റെ മുഖത്ത് നിഴലിക്കും. പതിനാലു വയസില്‍ അച്ഛന്റെ ചിതയ്ക്ക് അഗ്നി പകര്‍ന്നപ്പോഴുള്ള ദീപ്ത വര്‍ണവും തെളിയും.

അച്ഛനുമായി അടുത്തിടപഴകിയ ദിനങ്ങള്‍ തുച്ഛം. പഠിച്ചു ഡോക്ടറാകട്ടെയെന്നു കരുതി മകനെ ബോര്‍ഡിംഗ് സ്കൂളിലയച്ച്ക വിതയും പാട്ടുമായി സര്‍ഗതീര്‍ഥാടനത്തിനിറങ്ങിയ അച്ഛന്‍ നെഞ്ചോടണച്ച് മൂര്‍ദ്ധാവിലൊന്നു മുത്തമിട്ടോ…..

ഓര്‍മയില്‍ ഒരു വര്‍ണപൊട്ടുപോലെ.

ഓണത്തിനൊരു കോടിയുടുപ്പ്. മേടവിഷുവിനു കണികണ്ടുണരുമ്പോള്‍ കൈനീട്ടം. അച്ഛനു പകരം മുത്തശ്ശിയാണു, മുറുക്കാന്‍ ചുവയുള്ള മുത്തവുമായി, ഈ കുറവൊക്കെ പരിഹരിച്ചിരുന്നത്.

അച്ഛന്‍ രാഘവപ്പറമ്പ് എന്ന തറവാട്ടുമുറ്റത്ത് കാലുകുത്തിയാല്‍ അന്നാണ് ഓണവും വിഷുവുമെല്ലാം. അച്ഛനൊപ്പം ഇത്തിരി നേരം ഇരിക്കാമെന്നു കരുതിയാല്‍ ചങ്ങാതികളും ആരാധകരും ഒരിടം തരില്ല. കവിത ചൊല്ലലും പൊട്ടിച്ചിരിയും പാതിരാ കഴിഞ്ഞും നീളും. നേരം വെളുക്കും മുമ്പ് മടക്കവും.

ഇത്ര പെട്ടെന്ന് അച്ഛനില്ലാതാവുമെന്ന് ആരു കരുതി….. ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കില്‍ ബോര്‍ഡിംഗ് പഠനവും ഒരിയ്ക്കലും സഫലമാകില്ലെന്ന് ഉറപ്പുള്ള ഡോക്ടര്‍ സ്വപ്‌നവും ഉപേക്ഷിച്ച് രാഘവപ്പറമ്പിലേക്ക് ഓടിയെത്തുമായിരുന്നു. മകന്‍ സിനിമയുടെ ലോകത്തേക്ക് വരരുതെന്ന് അച്ഛന്‍ ആഗ്രഹിച്ചു. എന്തായിരിക്കും കാരണം…. ശരത്തിനറയില്ല. തന്നെ പോലെ പാട്ടെഴുതി നടന്നാല്‍ കുടുംബ ജീവിതം കാണില്ലെന്ന അനുഭവം….

ഏതു മകനും ആഗ്രഹിക്കുന്ന ഒന്നുണ്ട്. അച്ഛനെപ്പേലെയാകുക. ആ കാലടി പിന്തുടരുക.
അങ്ങിനെ അച്ഛന്റെ മകനാകുക. താന്‍ പോലുമറിയാതെ ആ പാതയിലേക്ക് താനെയെത്തിയത് ശരത്തിനെ ഇന്നും വിസമയിപ്പിക്കുന്നു. ജീവിതത്തില്‍ പലതും സംഭവിച്ചതു പോലെ ഇതും യാദൃശ്ചികം.

അച്ഛന്റെ തണലില്‍ വളര്‍ന്നു വലുതാകാനായിലെങ്കിലും, വളര്‍ന്നപ്പോള്‍ അച്ഛന്റെ സ്മരണകളുടെ തണലാണ് എവിടേയും. ഇപ്പോള്‍ അത് ഒരു കുളിരാണ്. പാട്ടെഴുത്ത് നേരമ്പോക്കല്ല .. നോമ്പാണെന്ന തിരിച്ചറിവുമായി പാട്ടിന്റെ പാലാഴിയിലൂടെയുള്ള യാത്ര. അത് തുടരുകയാണ്. മനസില്‍ ദൈവവും ഗുരുവും പ്രത്യയശാസ്ത്രവും ഒക്കെയുണ്ട്. എല്ലാം അച്ഛനാണെന്നു മാത്രം. അച്ഛന്റെ വഴിയെയാണ് യാത്രയെങ്കിലും കടം വെച്ച ചില കണക്കുകള്‍ കൂടി തീര്‍ക്കണം ശരത്തിന്. യാത്രക്കിടെ കൈമോശം വരാതെ കാത്തു സൂക്ഷിക്കാന്‍ ഭദ്രമായ ഒരു കുടുംബ ജീവിതം. അതിനു സര്‍വ്വംസഹയായ സഹയാത്രികയായി ഭാര്യ ശ്രീലതയും, കൂടെ, നിറവാത്സല്യം ഏറ്റുവാങ്ങാന്‍ ഏകമകള്‍ സുഭദ്രയും.

ശ്രീ. പി. കെ. രാജരാജ വർമ്മ – എന്റെ ഓർമ്മയിലെ കുഞ്ഞമ്മാവൻ

By Smt Latha Varma

ശ്രീ. പി. കെ. രാജരാജ വര്‍മ്മ പാലിയേക്കര കൊട്ടാരത്തിലെ, പ്രത്യേകിച്ചും പടിഞ്ഞാറെ കൊട്ടാരത്തിലെ
കുഞ്ഞമ്മാവന്‍ ആയിരുന്നു. ഒരു തായ്‌വഴി മാത്രമുള്ള കെട്ടാരത്തില്‍ ഞങ്ങളുടെ എല്ലാവരുടേയും
അമ്മൂമ്മമാരുടെ ഇളയ സഹോദരന്‍. 1986 ജനുവരി 17-ന്‌ മരിക്കുമ്പോള്‍ ഏകദേശം 82 വയസ്സായിരുന്നു.

കണക്കില്‍ ആയിരുന്നു കുഞ്ഞമ്മാവന്റെ മാസ്റ്റേഴ്‌സ്‌ ബിരുദം. കൂടാതെ കമ്പം ഇംഗ്ലീഷ്‌ സാഹിത്യത്തിലും
മലയാളഭാഷയിലും. രണ്ടു ഭാഷകളിലും ധാരാളം വായന ഉണ്ടായതു കൊണ്ടാവാം അദ്ദേഹത്തിന്റെ മനസ്സും അത്രയും വിശാലമായത്‌. മലയാളത്തില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പ്രധാനമായും നര്‍മ്മം – ഹാസ്യ സാഹിത്യത്തിലായിരുന്നു. P. G. Wodehouse-ന്റെ സ്വാധീനം പല കൃതി കളിലും നമുക്ക്‌ കാണാന്‍ സാധിക്കും. യാത്രകൾ വളരെ അധികം ഇഷ്ടപ്പെടുകയും ധാരാളം യാത്രകള്‍ ചെയ്യ്തിരുന്നുവെങ്കിലും യാത്രാവിവരണം ഒന്നുമാത്രമാണ്‌ ശ്രദ്ധേയം ആയത്‌ – വിജയകരമായ പിന്മാറ്റം. അത്‌ എഴുപതുകളില്‍ പാഠപുസ്തകമായി വന്നിട്ടുണ്ട്‌. ജപ്പാന്‍ ബര്‍മ്മ പിടിച്ചെടുക്കാന്‍ ശ്രമിച്ച യുദ്ധ കാലയളവില്‍ അവിടുന്ന്‌ രക്ഷപ്പെട്ട്‌ കാല്‍നടയായി കാടും മലകളും താണ്ടി തിരിച്ച്‌ നാട്ടില്‍ എത്തിയതാണ്‌ വിഷയം. ബര്‍മ്മയില്‍ നിന്നും (ഇന്നത്തെ മ്യാന്‍മാര്‍), സിംല, അല്ലാഹബാദ്‌ മുതലായ സ്ഥലങ്ങളിലെ ഓദ്യോഗിക ജീവിതത്തിന്‌ ശേഷം ഒറീസ്സയിലെ ഭുവനേശ്വര്‍ എ. ജീസ്‌. ഓഫീസില്‍ നിന്നും വിരമിച്ചു. അതിന്‌ ശേഷം ആലുവയിലെ എഫ്‌. എ. സി. റ്റി.യില്‍ നിന്നും 1969 ഡിസംബറില്‍ ഓദ്യോഗിക ജീവിതം മതിയാക്കി മാവേലിക്കരയില്‍ താമസമാക്കി.

ഇത്രയും ഒരു സാധാരണ മനുഷ്യന്റെ സാധാരണ ജീവിതം. കുഞ്ഞമ്മാവനെ ഒരു അസാധാരണ വൃക്തി
ആക്കുന്നത്‌ ഇതൊന്നും അല്ല.

കുഞ്ഞമ്മാവനെ ഏറ്റവും അധികം വൃത്യസ്തനാക്കുന്നത്‌ അദ്ദേഹത്തിന്റെ ലാളിത്യവും (utter simplicity and lack of ego) സഹായം ആവശ്യപ്പെടുന്നവരെ സാധിക്കുവോളം സഹായിക്കുവാനുമുള്ള മനസ്ഥിതിയുമാണ്‌. സാമ്പത്തികമായി ഉയര്‍ന്ന നിലയുണ്ടായിരുന്നെങ്കിലും ഒരിക്കല്‍ പൊലും ആര്‍ഭാടത്തിനൊ ഏറ്റവും ചുരുങ്ങിയ നിത്യചിലവുകള്‍ക്ക്‌ അല്ലാതെ പണം ചിലവാക്കുന്നത്‌ ഞാന്‍ കണ്ടിട്ടില്ല. കിടപ്പ്‌ ഒരു മെത്തപ്പായും തലയിണയും പുതപ്പും, അതും നിലത്ത്‌.

സാമ്പത്തിക സഹായം, ഓഈദ്യോദിക സഹായം, കുടുംബ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണ്‍സലിംഗ്‌
എന്ന്‌ വേണ്ട എന്ത്‌ സഹായം ആവശ്യപ്പെട്ടാലും അത്‌ ആ സന്നിധിയില്‍ കിട്ടുമായിരുന്നു – ഒരു അഹം
ഭാവമില്ലാതെ, പ്രത്യുപകാരമോ ഒരു നന്ദിവാക്കു പ്രതീക്ഷിക്കാതെ, ഒരു അംഗീകാരം പോലും സ്വീകരിക്കാതെ. ഒരു ചെറിയ സംഭവം ഓര്‍മ്മിക്കട്ടെ. കുഞ്ഞമ്മാവന്‍ ഒരു ബന്ധുവിന്‌ മാസാമാസം ഒരു തുക സഹായമായി നലകിയിരുന്നു. ഒരിക്കല്‍ ആരോ ചോദച്ചു കുഞ്ഞമ്മാവന്‍ എന്തിനാണ്‌ പണം അവിടെ കൊണ്ട്‌ കൊടുക്കുന്നത്? ആവശ്യമുണ്ടങ്കില്‍ കുഞ്ഞമ്മാവന്റെ അടുത്ത്‌ വന്ന്‌ വാങ്ങട്ടെ. സ്വതസിദ്ധമായ പുഞ്ചിരിയേടെ മറുപടി “അവരെ സഹായിക്കുക എന്നത്‌ എന്റെ ആവശ്യമായതു കൊണ്ട്‌”.

ശാന്തതയായിരുന്നു കുഞ്ഞമ്മാവന്റെ മറ്റൊരു പ്രത്യേകത. സ്വന്തം കുട്ടികളോടു പോലും ദേഷ്യപ്പെടാറില്ലായിരുന്നു പോലും (അതിശയോക്തിയല്ല, വാസ്തവമാണന്ന്‌ മകന്‍ സാക്ഷ്യപ്പെടുത്തുന്നു) ജീവതത്തിന്റെ ഓരോ ചെറിയ കാര്യങ്ങളില്‍ പോലും നര്‍മ്മം കാണാന്‍ കഴിവുള്ള മനസ്സിന്‌ ഉടമയായതുകൊണ്ടല്ലെ പഞ്ചു മേനോനും കുഞ്ചിയമ്മയും എന്ന കഥാപാത്രങ്ങളെ മലയാളത്തിന്‌ സംഭാവന ചെയ്യാന്‍ കഴിഞ്ഞത്‌?

ക്ഷത്രിയര്‍ക്ക്‌ ഒരു സംഘടയുടെ ആവശ്യം മനസ്സിലാക്കിയാണ്‌ അറുപതുകളില്‍ അത്യുല്‍സാഹത്തോടെ
ക്ഷത്രിയ ക്ഷേമ സഭയില്‍ പ്രവര്‍ത്തിച്ചത്‌. ഇന്ന്‌ അതൊക്കെ വിസ്മൃതിയിലായി. മറവിരോഗം (Alzheimer’s dementia) പിടിമുറുക്കന്നതുവരെ അതില്‍ വ്യാപൃതനായിരുന്നു. അത്യധികം വേദനിപ്പിച്ച ചില പരാമര്‍ശങ്ങള്‍ കേട്ടതിന്‌ ശേഷം പൂര്‍ണ്ണമായി അതില്‍ നിന്നും പിന്നെ വിട്ടു നില്‍ക്കുകയായിരുന്നു.

ഭഗവത്‌ ഗീതയിലും മറ്റും പ്രദിപാദിച്ചിട്ട്‌ പോലുള്ള ഈ നിഷ്കാമകര്‍മ്മ യോഗി പക്ഷെ അത്ര വലിയ
ഈശ്വര വിശ്വാസിയായിരുന്നില്ല. എന്നു തന്നെയല്ല പല അനാചാരങ്ങളേയും എതിര്‍ക്കുകയും ചെയ്തി
രുന്നു.

ഒറിസ്സയിലെ ഏ.ജീസ്‌ ഓഫീസ്സിലെ (കട്ടക്‌, പുരി, ഭുവനേശ്വര്‍ ഏതാണെന്ന് ഓര്‍മയില്ല) കോഓപറേറ്റിവ്‌
സൊസൈറ്റിയുടെ 50-0൦ വാര്‍ഷിക ആഘോഷങ്ങളില്‍ സ്ഥാപകരില്‍ ഒരാളായ അദ്ദേഹത്തെ ആദരിച്ച
ചടങ്ങില്‍ പങ്കെടുത്താണ്‌ അവസാനത്തെ പൊതു ചടങ്ങ്‌. Alzheimer’s അദ്ദേഹത്തിന്റെ ഓര്‍മ്മയെ
മായിച്ചു കളഞ്ഞെങ്കിലും നമ്മളില്‍ പലരും മറക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ സ്നേഹസ്പര്‍ശം
കൊണ്ട്‌ ജീവിതം പടുത്തുയര്‍ത്തിയ ആരും തന്നെ കുഞ്ഞമ്മാവന്റെ ആ ചെറു പുഞ്ചിരിയുടെ മധുരം
മറക്കുയില്ല, തീര്‍ച്ച.

ചരമം – കമല രാമവർമ

ഇടപ്പള്ളി ആൽത്തറ മഠത്തിൽ രാമ വർമ തിരുമുല്പാട് (കുട്ടൻ തിരുപ്പാട് ) പത്നി കമല രാമവർമ 26/6/20 ഇൽ അന്തരിച്ചു. 89 വയസ്സായിരുന്നു. സംസ്കാരം 27/6/20 ഇടപ്പള്ളിയിൽ
മക്കൾ – ജയപ്രകാശ് വർമ, ജയപ്രഭ, രാമവർമ രവീന്ദ്രൻ
മരുമക്കൾ – അംബിക, രാമാനുജാ രാജ, ഗീത .