യശ: ഏ.ആർ.ന് ശ്രദ്ധാഞ്ജലി

Email

Screenshot_20200615-192900.png

ഏ. ആർ. – ന് ശ്രദ്ധാഞ്ജലി

തോന്നിക്കുംകവനത്തിനീടുപകരാൻ
തോതിങ്ങു കാണിച്ചതാം –
തച്ചൻ തീർത്തവിശേഷമെത്ര! പറയാൻ
ഭാഷയ്ക്കു നാവന്യമായ്.
തുച്ഛംവാക്കുകളാലെയിങ്ങിവനിതാ
കൈകൂപ്പിവന്ദിച്ചിടാം,
തോന്നുമ്പോൾത്തെളിയട്ടെ നല്ലപദമെൻ
ചിത്തത്തിലും വാക്കിലും.

🍃🍃 – യദു മേക്കാട് 18/6/2020

കംപ്യൂട്ടർ

Email

mutahan.JPG

T.N.Adithya Varma

കൂട്ടുവാൻ കുറയ്ക്കുവാൻ ഗുണിയക്കുവാൻ ഹരിയ്ക്കുവാൻ

കൂട്ടമായി വന്നിടും വിചിത്രമായ ഡേറ്റയേ

പാട്ടിലാക്കി വച്ചു തന്റെ ജോലി ചെയ്തിടുന്ന കം-

പ്യൂട്ടറേ നിനക്കു നിന്റെ വേഗതയ്ക്കു വന്ദനം

 

ജനങ്ങളുടെ ശ്രദ്ധയ്ക്ക്

 

മേലിലിങ്ങനെ സുഖിച്ചു വസിച്ചാൽ

മേൽവിലാസമതു കാണുകയില്ലാ

മേലനക്കുവതൂ മേലയതെന്കിൽ

മേൽഗതിയ്ക്കു വഴിയെന്തിഹ പിന്നെ.

പ്രകൃതീടൊരു വികൃതി

Email

mutahan.JPG

T.N Adithya Varma

അന്നൊരു നാളിലൊരാപ്പിളിനുള്ളിൽ
തോന്നീ പ്രകൃതീടൊരു വികൃതി
താഴെയിരിക്കും ശാസ്ത്രജ്ഞന്നുടെ
ധാരണയൊന്നു പുതുക്കേണം
എന്നുനിനച്ചാ ആപ്പിളു വന്നാ-
ദ്ധന്യൻ നിറുകയിൽ വീണപ്പോൾ
വേദനയുണ്ടാ യെന്നാലതിനെ-
പ്പാടേയങ്ങു മറന്നില്ലേ
എങ്ങിനെ യിങ്ങനെ വന്നു ഭവിച്ചൂ
എന്നു നിനച്ചു രസിച്ചില്ലേ
അങ്ങതിലുള്ളൊരു സാരം നമ്മൾ-
ക്കൊന്നു പറഞ്ഞും തന്നില്ലേ
ഞങ്ങളു സത്യാന്വേഷികളാകാ-
തങ്ങിനെ നേരം പോക്കുമ്പോൾ
പ്രകൃതി നമുക്കു കനിഞ്ഞു തരുന്നൊരു
കൃതികളെ നന്നായ് വായിച്ചും
തന്നുടെ വേദനയൊക്കെ മറന്നി-
ട്ടന്യനു വേണ്ടിച്ചിന്തിച്ചും
മന്നിലെ മർത്ത്യനു നൂതന സരണികൾ
ഒന്നൊന്നൊന്നായ് കാണിച്ചും
മന്നിനെ യങ്ങിനെ പൊന്നാക്കുന്നൊരു
നിങ്ങളെ ഞങ്ങളു വാഴ്ത്തട്ടെ
ഇന്നീ ഭൂമിയിൽ മുഴുവൻ പടരും
കൊറോണയെന്ന മഹാമാരി
അതിനൊരു പ്രതിവിധി കണ്ടുപിടിക്കാ-
നുഴറും ശാസ്ത്രജ്ഞന്മാരേ
വിജയിക്കട്ടേ നിങ്ങൾ നടത്തും
പരീക്ഷണങ്ങൾ അതിന്നായി
ആയിരമായിര മാശംസാ പി-
ന്നായിലയിരമായിരമഭിവാദ്യം.

ഇഷ്ട വിനോദം

Email

എന്താ നിങ്ങടെ ഇഷ്ട വിനോദം
എന്നൊരു ചോദൃം ചോദിച്ചാൽ
ഇന്നീ കുട്ടികൾ മിക്കവരും പറ-
യുന്നൂ ടീവീ യാണെന്ന്
പാട്ടുകൾ കേൾക്കാനും ചില കുട്ടിക-
ളൊട്ടൊരു സമയമെടുക്കുന്നു
ടീവീ കണ്ടു രസിച്ചോട്ടേ അവർ
പാട്ടുകൾ കേട്ടു സുഖിച്ചോട്ടേ
എന്നാൽ ജീവിതലക്ഷൃം നേടണ-
മെന്നും കൂടി നിനക്കേണ്ടേ
ശാരീരികമാം ആരോഗൃം മന-
താരിനു ചെറ്റൊരു വൃായാമം
ഏകാനായി ത്തുനിയണ്ടേ അതി-
നായിട്ടൊന്നു ശ്രമിക്കേണ്ടേ
വീട്ടിലിരിക്കും ബന്ധുക്കൾക്കൊരു
ആശ്രയമായി ത്തീരണ്ടേ
മാനസികോല്ലാസത്തോടൊപ്പം
നാടിനു നന്മ വരുത്തണ്ടേ
ഉതകും കാരൃങ്ങളിലും കൂടി-
പ്പതിവായ് ശ്രദ്ധ കൊടുക്കണ്ടേ
അങ്ങിനെ ഇഷ്ട വിനോദം നമ്മുടെ-
യുത്കർഷത്തിന്നാകട്ടെ
വിനോദമൊപ്പം വജ്ഞാനംകൂ
കൂടൊരുക്കി ലക്ഷൃം നേടണ്ടേ

പ്രാർത്ഥന

Email

mutahan.JPG

കനകവളകളിട്ടും കാലിേയേ മേച്ചുവിട്ടും
കമനികൾ നടുവേയക്കാൽച്ചിലമ്പൊച്ചയിട്ടും
കനിവിനൊടു ശരിക്കും കൂന്നു പൊക്കിപ്പിടിക്കൂം
കരിമുകിലൊളിവർണൻ കണ്ണനേ ഞാൻ ഭജിക്കും.

എനിക്കെൻറെ കണ്ണാ നിനയ്ക്കുമ്പൊൾ നിന്നെ
പ്പിടിച്ചിങ്ങു വയ്ക്കാൻ കുറച്ചല്ല മോഹം
ഒളിച്ചീടുവാൻ നീ തൂടങ്ങൊല്ല തുള്ളി
ക്കളിച്ചീടുവന്നെൻ മനക്കാമ്പിനുള്ളിൽ.

കണ്ണനെന്ന കടൽവർണ നീ യക-
ക്കണ്ണിൽ വന്നു കളിയാടി വാഴണം
മണ്ണുതിന്ന മുകിൽവർണ നീ കട-
ക്കണ്ണു കൊണ്ടൊരു കടാക്ഷമേകണം.

പീലിക്കൂന്തൽ,കരത്തിൽ മിന്നുമൊരു കൊച്ചോടക്കുഴൽ,മാറിലാ-
നീലത്താമരമാല,മഞ്ഞവസനം ചേലുള്ളരക്കെട്ടതിൽ
ഫാലത്തിൽ കുറി,കണ്ണിലക്കരുണ,യച്ചെഞ്ചുണ്ടിലപ്പുഞചിരി-
പ്പാലിൻമാധുരി,യീവിധം വിലസിടും ബാലൻ തുണച്ചീടണം.

അക്കം

Email

ഒറ്റഅക്കം എന്നതോർത്താശ്വസിച്ചു

രണ്ടക്കമായപ്പോൾ പരിഭ്രാന്തിയായ്

മൂന്നക്കത്തിലേക്കതു എത്തുമെന്നോ

നാലിലേക്കെത്തിയാൽ എന്തു ചെയ്യും

ഇല്ലാർക്കും ഉത്തരം പരിഹാരത്തിനായി

ഇനി എല്ലാം വരുന്നടത്തു വച്ചു കാണാം

ഇനി

Email

ഇനിയും ഒരു വട്ടം കാണാം നൽ സ്വപ്നം

ഇനിയും ഒരു സുന്ദര പുലരി പിറന്നെന്ന്

ഇനി ഇല്ല കോവിഡിൻ ഉയരും പുതു ഗ്രാഫ്

ഇനി ഇല്ല മൃത്യു ഉഗ്ര വൈറസ്സിനാൽ

ഇതാ ഇന്നു നമുക്കുള്ള വിലക്കുകളൊഴിഞ്ഞു

ഇതാ നമ്മൾ പഴയ പോൽ വീഥികൾ നിറഞ്ഞു

ഇവിടം വിട്ടകലത്തായ് കുടിയേറിയ പ്രിയരേ

ഇനി എന്നു കാണുമെന്നാശങ്കകൾ അകന്നു

ഇനി എത്തും നമ്മൾ തൻ പ്രിയരായെവരെല്ലാം

ഇനി ഒന്നിച്ചാ കൂടലുകൾ ആഘോഷമാക്കാം

ഇനി മണ്ണിൻ മാലാഖമാർ പുതു ചിറകിലേറി

ഇനിയും തോരാ കണ്ണുകൾ തുടക്കുവാനെത്തും

ഇനി നമ്മൾ മക്കൾ തൻ പഠനം തുടരും

ഇനി ഗുരുക്കൾ കർമ്മനിരതരായി മാറും

ഇനി വെളുത്ത പാടങ്ങളൊക്കെ പച്ചപ്പു തീർക്കും

ഇനി നിലച്ച തൊഴിലെല്ലാം തുടരും അഭങ്കുരം

ഇനി തൊഴിലാളികൾ തൻ കീശ നിറയും

ഇനി അണഞ്ഞ അടുപ്പെല്ലാം അഗ്നിയാൽ ജ്വലിക്കും

ഇനി ഒട്ടിയ വയറുകളുടെ തേങ്ങൽ നിലക്കും

ഇനി അടുത്ത നാളൊന്നിൽ സുന്ദര സ്വപ്നം

ഇനി നമ്മെ തളർത്താതെ സത്യമായി തീരും

ഇനി ഒഴിഞ്ഞ ദുരന്തങ്ങൾ ഒക്കെ ദുസ്വപ്നമായ്

ഇനി മറന്നീടാം പുതുശീലങ്ങൾ പഠിക്കാം

ഇനിയരുത് തുപ്പരുത് പൊതു സ്ഥലങ്ങളിൽ എങ്ങും

ഇനി പുറത്തിറങ്ങരുത് മുഖാവരണം ധരിക്കാതെ

ഇനി സോപ്പിനാൽ കൈകൾ ശുചിയാക്കാം ഇടയ്ക്കിടെ

ഇനി എപ്പോഴും ഒരു നല്ല സാനിറ്റൈസർ കരുതാം

ഇനി വ്യക്തിശുചിത്വം സമൂഹത്തിന്ന്‌ ആധാരമാക്കാം

ഇനി ഒന്നിലും വിട്ടുവീഴ്ച ചെയ്യരുത് അശേഷം

ഇനിയും നാം മലയാളികൾ അഭ്യസ്തവിദ്യർ

ഇതാ എന്നു പറയുന്ന സമയം കൊണ്ടെല്ലാം മറക്കും

ഇതു താൻ മാനവർ തൻ മാറാ സ്വഭാവം

അതു നമ്മൾ തൻ നാശത്തിൻ നാന്ദിയായി മാറും

ഇല്ലിനി അരുതാത്തതൊന്നുമെന്നാ ചിന്തയും

ഇനി നമുക്കെന്തും ആകാമെന്നഹങ്കാരവും

ഇനി ഇത്യാദി തോന്നലുകളാൽ നിൻ മനം

ഇരുണ്ടെന്നാൽ ഇല്ല മോചനം മാനവരാശിക്ക്

ഇനി ഒരവസരത്തിന്നായി കേഴുവാൻ ഭൂമിയിൽ

ഇനി ഉണ്ടാകുമോ നമ്മൾ എന്നതിനുമുറപ്പില്ല

ഇനി അങ്ങോട്ട് ഒരവസരത്തിനായി കാക്കാതെ

ഇതു താൻ നിന്നവസരം എന്നുറപ്പിച്ചു കൊൾക നീ

ഇനിയുള്ള വീഴ്ചകൾ അതു ചെറുതാകിൽ പോലും

ഇനി അതിൻ തിരിച്ചടി വലുതായി ത്തീരാം

ഇനി വേണ്ട ഇനി വേണ്ട ഒരു പിഴവതൊന്നിലും

ഇനി വേണ്ട മാനുഷർ അജയ്യരെന്ന തോന്നലും

ഇനി ഇല്ല ഇനി ഇല്ല ഞാനാതീതനെന്ന ഭാവവും

ഇനി സുന്ദര സ്വപ്ന സാഫല്യത്തിനായി

ഇനി ഇതാ സമർപ്പിപ്പൂ ഞങ്ങൾ തൻ ചിന്തയും കർമ്മവും

ഇനി പോകൂ ഇനി പോകൂ കൊറോണവൈറസ്സേ നീ

ഇനി തരില്ലൊരവസരം നീ പ്രതീക്ഷിച്ചീടിലും

ഇനി എന്റെ പ്രാർത്ഥനകളിൽ ഇതൊന്നു മാത്രം

ഇനി നാളെ പുലരട്ടെ നൽസ്വപ്ന സാഫല്യത്തിനായ് .

അമ്മ

Email

WhatsApp-Image-2020-05-23-at-11.51.55-AM.jpeg

By പി .കെ .നന്ദന വര്‍മ്മ

ചിരി തൂകി മാറത്തു ചേര്‍ത്തുപിടിച്ചെന്റെ
കവിളില്‍ തലോടുമെന്നമ്മ
ചുടുചുംബനങ്ങളാല്‍ സ്നേഹപീയൂഷത്തിന്റെ
മധുരം പകരുമെന്നമ്മ
ചുവടു പിഴക്കുമ്പോള്‍ കൈവിരല്‍ തുമ്പിനാല്‍
പിടി മുറുക്കീടുമെന്നമ്മ
ചുടുകാറ്റു വീശുമ്പോള്‍ ദേഹം കുളിര്‍പ്പിക്കാന്‍
വിശറിയായ് എത്തുമെന്നമ്മ
വാക്കിലും നോക്കിലും സ്നേഹഭാവത്തിന്റെ
മൂര്‍ത്തിമദ് രൂപമെന്നമ്മ
ഉപദേശരൂപേണ ചൊല്ലും കഥകളില്‍
പൊരുളായി മാറുമെന്നമ്മ
കരുണയും ത്യാഗവും ജീവന്റെ ശ്വാസമായ്
വളരാന്‍ പഠിപ്പിച്ചെന്നമ്മ

സ്വാതിതിരുനാള്‍ മഹാരാജാ

Email

WhatsApp-Image-2020-05-23-at-11.51.55-AM.jpeg

By പി .കെ .നന്ദന വര്‍മ്മ

അക്ഷരപ്പൂക്കാലത്തെ
സംഗീതമധുവാക്കും
സ്വാതിതന്‍ കൊട്ടാരത്തില്‍
പൊന്‍വീണ മന്ത്രധ്വനി

മലയമാരുതന്‍ പോ
ലൊഴുകിയെത്തീടുന്നു
അലര്‍ശര പരിതാപം
ജപനാമ്പുകള്‍ നീട്ടി

ബൃഹത്താം രാമായണം
അര്‍ത്ഥ പുഷ്ക്കലമായി
ഒതുക്കിപ്പാടിത്തീര്‍ത്തു
കഠിനം ചേതോഹരം

നാട്യവേദികള്‍ തന്നില്‍
തില്ലാന ചുവടുകള്‍…
നാട്യസംസ്ക്കാരത്തിന്റെ
പൂമണം വിതറുന്നു

മുഴങ്ങീടട്ടേ സൗമ്യ
ദീപ്തമാം ചിന്താധാര
ഒഴുകീടട്ടേ സപ്ത
സ്വരത്തിന്‍ തേന്‍തുള്ളികള്‍

മരിക്കില്ലൊരിക്കലും
സംഗീത വിഹായസ്സില്‍
ജ്വലിച്ചുനിലകൊള്ളും
സ്വാതിതന്‍ ഗാനാലാപം

വേണം

Email

IMG-20190122-WA0094.jpg

വേണം ……..
🙈🙉🙊
കണ്ണുകളൊന്നങ്ങടയുംമുൻപേ
നന്നായിട്ടു ചിരിക്കേണം.
മനസ്സിൻ കലവറ തൂത്തുതുടച്ചാ
കരടുകളൊക്കെയകറ്റേണം.
തൂവെള്ളത്തുണിയെന്നുടെമേലേ –
യൊട്ടിച്ചേരുമതിൻ മുൻപേ
വെള്ളവിരിച്ചൊരുഹൃത്തായൽപ്പം
ശാന്തതകാട്ടിയിരിക്കേണം.
പകുതിയിലധികംനരകേറുന്നൊരു
ചിന്തയിൽവിരലൊന്നോടേണം.
ഓടിത്തൊട്ടുകളിക്കുന്നോർമ്മയി-
ലെണ്ണംകൃത്യമെടുക്കേണം.
ആയത്തിൻ്റെ കണക്കിൽച്ചേർക്കാൻ
വിട്ടവയില്ലന്നറിയേണം
വ്യയമതുമുഴുവനുമെഴുതിത്തള്ളി
മനമേറ്റുംഘനമൊഴിയേണം.
നിദ്രയിലങ്ങലിയുന്നതരത്തിൽ
ശേഷിപ്പില്ലാതാകേണം
പൊങ്ങിയകാറ്റിൻ തുഞ്ചത്തമറി –
പ്പൊട്ടിച്ചിരിയൊന്നേകേണം.
കാഴ്ചകൾകണ്ടുരസിക്കും ധൂളിയി-
ലൊന്നായ്ത്തീർന്നുരസിക്കേണം
മോഹമതൊട്ടും ചോരാതളവിൻ
പാത്രമൊരുക്കിനിറയ്ക്കേണം.
🍃🍃 – യദു മേക്കാട്