മാസ്ക്കുകള്‍

Email

By P. K .നന്ദന വര്‍മ്മ

മൂക്കുമറച്ചു നടന്നീടാനായ്
മാസ്ക്കുകള്‍ പലതരമുണ്ടല്ലോ
മുഖംമറഞ്ഞാലെങ്ങിനെ മര്‍ത്യന്‍
വികാരഭാവം കാട്ടീടും

പരന്നിടുന്ന കൊറോണ കണക്കേ
മനുഷ്യ ചിന്തകള്‍ മാറുന്നു
ചിരിയില്ലാര്‍ക്കും ദുഃഖവുമില്ല
മരവിപ്പാണോ മുഖഭാവം

അതിനൊരുമാറ്റം വന്നീടുന്നു
മുഖമറയില്‍ ചില ചിത്രങ്ങള്‍
സന്തോഷങ്ങളില്‍ ചേരും നേരം
പുഞ്ചിരിതൂകും മുഖമറകള്‍
മരിച്ച വീട്ടില്‍ പോകും നേരം
സങ്കടഭാവം മുഖമറയില്‍

കപടതയുള്ളില്‍ തോന്നീടുകിലും
മുഖമറയാലതു മാറ്റീടാം
മനുഷ്യനങ്ങനെ മാറീടുന്നു
മഹാവിപത്തിന്‍ കാലത്തും

മറുപടി രേഖപ്പെടുത്തുക