Navaraathri Sangeetholsavam 2021

This year Kshathriya Kshema Sabha organised Navaraathri Sangeetholsavam online for the community and the program has been well received.

In case you missed to attend those sessions live, or you would like to view them once again, here are the recordings from Day-1 till the last day.

നവരാത്രി ഒന്നാം ദിവസം (2021 October 6)

നവരാത്രി രണ്ടാം ദിവസം (2021 October 7)

നവരാത്രി മൂന്നാം ദിവസം (2021 October 8)

നവരാത്രി നാലാം ദിവസം (2021 October 9)

നവരാത്രി അഞ്ചാം ദിവസം (2021 October 10)

നവരാത്രി ആറാം ദിവസം (2021 October 11)

നവരാത്രി ഏഴാം ദിവസം (2021 October 12)

നവരാത്രി എട്ടാം ദിവസം (2021 October 13)

നവരാത്രി ഒൻപതാം ദിവസം (2021 October 14)

നവരാത്രി പത്താം ദിവസം (2021 October 15)

Cultural Evening

പ്രിയപ്പെട്ടവരെ,

കുട്ടികളുടെ കലാപരിപാടികൾ കണ്ടു വിജയിപ്പിച്ച എല്ലാവർക്കും വളരെ അധികം നന്ദി.

ഇന്ന് ഇവിടെ നമ്മുടെ ഇടയിൽ ഉള്ള മുതിർന്ന അംഗങ്ങളുടെ പരിപാടികൾ ആണ്. ഈ പരിപാടികൾ കാണാൻ മറക്കരുത്.

എല്ലാ കുടുംബാംഗങ്ങളും പ്രോത്സാഹിപ്പിക്കണം. അനുഗ്രഹിക്കണം.

🙏സ്നേഹപൂർവം ,

കലാവിഭാഗം കോ ഓർഡിനേറ്റർ – കെ. സതീശ് വർമ്മ.

Kids Cultural Evening

പ്രിയപ്പെട്ടവരെ,
കലയുടെ താമരപ്പൂക്കൾ വിടരുന്ന പൊയ്കയിലേക്ക് ഒരു സഞ്ചാരം. മലവെള്ളപ്പാച്ചിലുകൾ സ്വപ്നം കാണുന്ന പുഴ പോലെയാണ് കുട്ടികൾ.

യുവ പ്രതിഭകളുടെ കലാകായിക പ്രകടനം കാണാൻ മറക്കരുത്.

എല്ലാ കുടുംബാംഗങ്ങളും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. അനുഗ്രഹിക്കണം.

🙏സ്നേഹപൂർവം ,

കലാവിഭാഗം കോ ഓർഡിനേറ്റർ – കെ. സതീശ് വർമ്മ.

Congratulations – V. E. Krishna Kumar

കണ്ണൂർ സ്വദേശി അമേരിക്കയിൽ സ്റ്റേറ്റ് ഐ.ടി.ഡയറക്ടർ. യു.എസ്സിലെ ടെക്സാസിൽ പുതുതായി രൂപവത്കരിച്ച ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ആൻഡ് റോബോട്ടിക്സ് സെൻറ്റർ ഓഫ് എക്സലൻസിനെയും സ്റ്റേറ്റ് എൻറർപ്രൈസ് ഐ.ടി.സൊലൂഷൻ സർവീസസ്സിനെയും കണ്ണൂർ നടുവിൽ സ്വദേശി വി.ഇ. കൃഷ്ണകുമാർ നയിക്കും. സ്റ്റേറ്റ് ഐ.ടി.ഇന്നവേഷൻ വക്താവായും പ്രവർത്തിക്കും.

181 ടെക്സാസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെൻറ്റുകളിലും 3500 പൊതുസ്ഥാപനങ്ങളിലും നൂതന വിവര സാങ്കേതിക വിദ്യ എത്തിക്കുകയാണ് മുഖ്യ ഉത്തരവാദിത്വം.

ക്ളൗഡ് കംപ്യൂട്ടിങ് രംഗത്ത് ടെക്സാസ് കുതിപ്പിനു പിന്നിലെ പ്രവർത്തന മികവാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തെ നയിക്കാനും ഇദ്ദേഹത്തെ നിയുക്തനാക്കിയത്. സർക്കാർ ഡിജിറ്റൽ സേവനങ്ങൾ അതിവേഗം ടെക്സാസിലെ ജനങ്ങളിലെത്തിക്കുകയും ,പദ്ധതി ച്ചെലവുകൾ കുറയ്ക്കുകയുമാണ് ലക്ഷ്യമെന്ന് കൃഷ്ണകുമാർ പറഞ്ഞു.

ബോസ്റ്റണിലെ എം.ഐ.ടി.യിൽ നിന്ന് എക്സിക്യൂട്ടീവ് പഠനം പൂർത്തിയാക്കിയ കൃഷ്ണകുമാർ കൺസൽട്ടിംഗ് ഭീമന്മാരായ അക്സെഞ്ചറിൽ സീനിയർ മാനേജർ, ഏപ്രിൽ മീഡിയയിൽ സി.ഇ.ഒ, സിലിക്കൺവാലിയിൽ ടായിയുടെ ഗ്ളോബൽ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തകനായും സംരംഭകനായും മികവു തെളിയിച്ച ശേഷം 2005ൽ സിലിക്കൺവാലി ടെക്നോളജി രംഗത്തേക്ക് മാറുകയായിരുന്നു.
നടുവിൽ എൽ.പി.സ്കൂൾ, കഴക്കൂട്ടം സൈനിക് സ്കൂൾ,തളിപ്പറമ്പ് സർസയ്യിദ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
നടുവിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.പി.കേശവന്റെയും റിട്ടയേർഡ് ഹെഡ്മിസ്‌ട്രസ് വി. ഇ. രുഗ്മിണിയുടെയും മകനാണ്.
സോഫ്റ്റ് വെയർ എൻജിനീയറായ സജിതയാണ് ഭാര്യ. ധ്രുപദും നിരുപധുമാണ് മക്കൾ.

വി.ഇ.ജയചന്ദ്രൻ (നടുവിൽ സർവീസ് സഹകരണ ബാങ്ക്), വി.ഇ.അനുരാധ(നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ) എന്നിവർ സഹോദരങ്ങളാണ്.
21 വർഷം മുൻപ് അമേരിക്കയിലെത്തിയ കൃഷണകുമാർ ടെക്സാസിലെ ആസ്റ്റിനിലാണ് താമസം.

കെ.പി കേശവൻ മാസ്റ്റർ ശ്രീകണ്ഠപുരം യൂണിറ്റ് പ്രസിഡണ്ടാണ്.

Obituary – വിക്രമ രാജാ

ക്ഷത്രിയ ക്ഷേമ സഭയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ ശ്രീ മോഹനവർമ്മയുടെ (പിലാത്തറ) സഹോദരൻ വിക്രമ രാജാ, ചെറുതാഴം ,കണ്ണൂർഇന്നലെ വൈകിട്ട് നിര്യാതനായി എന്ന വിവരം വ്യസന സമേതം അറിയിക്കുന്നു .

Obituary – ഉതൃട്ടാതി തിരുനാൾ കേരളവർമ്മ മൂത്ത കോയി തമ്പുരാൻ

ഏഴ് വർഷം തിരുവിതാംകൂർ ഭരിച്ചിരുന്ന റീജന്റ് മഹാറാണി തിരുമനസ്സിന്റെ മരുമകൻ കിളിമാനൂർ കൊട്ടാരത്തിൽ ഉതൃട്ടാതി തിരുനാൾ കേരളവർമ്മ മൂത്ത കോയി തമ്പുരാൻ (104) ഇന്ന് കാലത്ത് (Dec 18) 8.50 ന് ബാംഗ്ലൂരുള്ള വസതിയിൽ വെച്ച് നിര്യാതനായി. പരേതയായ പ്രിൻസസ് ഉത്രം തിരുനാൾ ലളിതാഭായി തമ്പുരാട്ടിയാണ് ഭാര്യ.

മക്കൾ: രുക്മിണി വർമ്മ, ഉമാ വർമ്മ, പരേതയായ പാർവ്വതി വർമ്മ, ലക്ഷ്മി വർമ്മ, അംബിക വർമ്മ, ബാലഗോപാല വർമ്മ, ദേവിക വർമ്മ

മരുമക്കൾ : പരേതനായ ദേവീപ്രസാദ്‌ വർമ്മ, ഗോദ വർമ്മ, ആർ ടി രവി വർമ്മ, പരേതനായ രഘുനന്ദന വർമ്മ, ഡോ.കെ എം കേരള വർമ്മ, വിദ്യ വർമ്മ, രാധാകൃഷ്ണ വർമ്മ