Information related to economically backward people from unreserved communities
ഗവണ്മെന്റ് പ്രസിദ്ധീകരിച്ച ഗസറ്റ് പ്രകാരമുള്ള ലിസ്റ്റിലെ മുന്നോക്ക വിഭാഗക്കാരിൽ പ്രതിവർഷം എട്ടുലക്ഷം (Rs 8 lakhs) രൂപയിൽ താഴെ വരുമാനമുള്ളവർക്കാണിതു പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുള്ളത്.( കേരള സംസ്ഥാന സർക്കാർ ഇത് 4 ലക്ഷമായിട്ടാണ് നിജപ്പെടുത്തിയിട്ടുള്ളത് ) ഉന്നത വിദ്യാഭ്യാസങ്ങൾക്കുള്ള അപേക്ഷാ ഫോറങ്ങളിൽ ഇതിന്റെ കോളം വന്നു കഴിഞ്ഞു. അർഹതയുള്ള നമ്മുടെ സമുദായാംഗങ്ങൾ അവരുടെ കുടുംബങ്ങളിലെ കുട്ടികൾ ഇത്തരത്തിലുള്ള അപേക്ഷകൾ അയയ്ക്കുമ്പോൾ നിർബന്ധമായും ഇത് കൂടി ചേർക്കേണ്ടതാണ്. അപേക്ഷയോടൊപ്പം വില്ലേജാഫീസിൽ നിന്നും ലഭിക്കുന്ന വാർഷികവരുമാ സർട്ടിഫിക്കറ്റോ അഥവാ ഇൻകം ടാക്സ് റിട്ടേണിന്റെ കോപ്പിയോ ചേർത്ത് വെയ്ക്കേണ്ടതാണ്. ഈ റിസർവേഷൻ ആനുകൂല്യം നമ്മുടെ അംഗങ്ങൾ പരമാവധി നേടിയെടുക്കേണ്ടതാണ്. വിവിധ യൂണിറ്റിന്റെ ഭാരവാഹികൾ ഇതിനു വേണ്ട സഹായ സഹകരണങ്ങൾ അംഗങ്ങൾക്ക് നൽകി. ക്കൊടുക്കുവാനിയി പ്രത്യേകം നിർദ്ദേശിക്കുന്നു.
ഗസറ്റിന്റെ കോപ്പി താഴെ ചേർക്കുന്നു.
മധുകുമാർ വർമ
ജനറൽ സെക്രട്ടറി
ക്ഷത്രീയ ക്ഷേമ സഭ.
Kshathraspandanam (August-October 2021)
New Office Bearers Elected
Kshathriya Kshema Sabha elected its new office bearers on 23rd January 2022. Meeting happened virtually due to covid restrictions.
ക്ഷത്രീയ ക്ഷേമ സഭ . സംസ്ഥാന വാർഷിക പൊതുയോഗ റിപ്പോർട്ട്.
തിയതി : 23/01/2022
ഗൂഗിൾ മീറ്റ്
രാവിലെ കൃത്യം 10 മണിയ്ക്ക് സഭയുടെ പ്രസിഡന്റ് ശ്രീ പി കെ രഘുവർമയുടെ അദ്ധ്യക്ഷതയിൽ ശ്രീ സൂര്യകുമാർ വർമയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സഭയുടെ ജനറൽ സെക്രട്ടറി ശ്രീ ആത്മജവർമ തമ്പുരാൻ യോഗത്തിൽ പങ്കെടുക്കുന്നവർക്ക് സ്വാഗതമേകി. അതിനു ശേഷം ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു പോയ സഭാംഗങ്ങൾക്കുള്ള അനുശോചനം രേഖപ്പെടുത്തി. ഒരു നിമിഷം മൗനമാചരിക്കുകയും ചെയ്തു. അദ്ധ്യക്ഷൻ ശ്രീ രഘുവർമ ഹൃസ്വവും അർത്ഥവത്തായതുമായ ഒരു ഉപക്രമപ്രസംഗം നടത്തി. പിന്നീട്, ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ട് അടിസ്ഥാനമാക്കിയുള്ള ചർച്ചയിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. വളരെ അർത്ഥവത്തായ ചർച്ച നടക്കുകയുണ്ടായി. ചർച്ചക്കുള്ള മറുപടി ജനറൽ സെക്രട്ടറി നൽകി. റിപ്പോർട്ടിൽ വിട്ടു പോയ ചില പ്രവൃത്തികളെ ക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കുകയും അത് ചേർത്തുള്ള റിപ്പോർട്ട് പാസാക്കുകയും ചെയ്തു.
അതിനു ശേഷം ട്രഷറർ ശ്രീ മഹേഷ് വർമ വാർഷിക വരവുചിലവ് കണക്കുകൾ അവതരിപ്പിച്ചു. അതിന്മേലുള്ള ചർച്ചയും നടന്നു. സംശയങ്ങൾക്ക് മറുപടി പറയുകയും അതിനു ശേഷം അംഗങ്ങൾ കണക്ക് അംഗീകരിക്കുകയും പാസാക്കുകയും ചെയ്തു.
അതിനു ശേഷം ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ റിട്ടേണിംഗ് ഓഫീസർ ശ്രീജയകൂമാർ വർമയുടെ നേതൃത്വത്തിൽ ആംരംഭിച്ചു. വളരെ വിപുലമായ ചർച്ചകൾക്കു ശേഷം താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചു
പ്രസിഡന്റ് – Dr എം ലളിതാംബിക
ജനറൽ സെക്രട്ടറി – മധുകുമാർ വർമ വി.കെ
ട്രഷറർ – സൂര്യ കുമാർ എം.കെ
വൈസ് പ്രസിഡന്റുമാർ
1 ശ്രീകുമാർ ടി.എം
2 കൃഷ്ണകുമാരി കെ. ആർ
3 മനോജ് വർമ വി.എൻ
ജോയിന്റ് സെക്രട്ടറി. – മോഹനവർമ പി കെ
മേഖലാ സെക്രട്ടറിമാർ
ദക്ഷിണ മേഖല സഞ്ജയ് വർമ പി.കെ
മദ്ധ്യ മേഖല – ശങ്കർ വർമ എൻ
ഉത്തര മേഖല – കൃഷ്ണ വർമ രാജാ
പുതിയ ഭാരവാഹികൾക്കു വേണ്ടി പ്രസിഡന്റും ജനറൽ സെക്രട്ടറിയും അംഗീകാര സമ്മത പ്രസംഗം നടത്തി.
ശ്രീ മധുകുമാർ വർമ്മ നന്ദിപ്രകാശനം നടത്തി. കൃത്യം 1.15 pm ന് മീറ്റിംഗ് അവസാനിച്ചു.
മധുകുമാർ വർമ്മ വി.കെ.
Navaraathri Sangeetholsavam 2021
This year Kshathriya Kshema Sabha organised Navaraathri Sangeetholsavam online for the community and the program has been well received.
In case you missed to attend those sessions live, or you would like to view them once again, here are the recordings from Day-1 till the last day.
നവരാത്രി ഒന്നാം ദിവസം (2021 October 6)
നവരാത്രി രണ്ടാം ദിവസം (2021 October 7)
നവരാത്രി മൂന്നാം ദിവസം (2021 October 8)
നവരാത്രി നാലാം ദിവസം (2021 October 9)
നവരാത്രി അഞ്ചാം ദിവസം (2021 October 10)
നവരാത്രി ആറാം ദിവസം (2021 October 11)
നവരാത്രി ഏഴാം ദിവസം (2021 October 12)
നവരാത്രി എട്ടാം ദിവസം (2021 October 13)
നവരാത്രി ഒൻപതാം ദിവസം (2021 October 14)
നവരാത്രി പത്താം ദിവസം (2021 October 15)
Kshathraspandanam (April-July 2021)
Congratulations – V. E. Krishna Kumar
കണ്ണൂർ സ്വദേശി അമേരിക്കയിൽ സ്റ്റേറ്റ് ഐ.ടി.ഡയറക്ടർ. യു.എസ്സിലെ ടെക്സാസിൽ പുതുതായി രൂപവത്കരിച്ച ആർട്ടിഫിഷ്യൽ ഇൻറ്റലിജൻസ് ആൻഡ് റോബോട്ടിക്സ് സെൻറ്റർ ഓഫ് എക്സലൻസിനെയും സ്റ്റേറ്റ് എൻറർപ്രൈസ് ഐ.ടി.സൊലൂഷൻ സർവീസസ്സിനെയും കണ്ണൂർ നടുവിൽ സ്വദേശി വി.ഇ. കൃഷ്ണകുമാർ നയിക്കും. സ്റ്റേറ്റ് ഐ.ടി.ഇന്നവേഷൻ വക്താവായും പ്രവർത്തിക്കും.
181 ടെക്സാസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെൻറ്റുകളിലും 3500 പൊതുസ്ഥാപനങ്ങളിലും നൂതന വിവര സാങ്കേതിക വിദ്യ എത്തിക്കുകയാണ് മുഖ്യ ഉത്തരവാദിത്വം.
ക്ളൗഡ് കംപ്യൂട്ടിങ് രംഗത്ത് ടെക്സാസ് കുതിപ്പിനു പിന്നിലെ പ്രവർത്തന മികവാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തെ നയിക്കാനും ഇദ്ദേഹത്തെ നിയുക്തനാക്കിയത്. സർക്കാർ ഡിജിറ്റൽ സേവനങ്ങൾ അതിവേഗം ടെക്സാസിലെ ജനങ്ങളിലെത്തിക്കുകയും ,പദ്ധതി ച്ചെലവുകൾ കുറയ്ക്കുകയുമാണ് ലക്ഷ്യമെന്ന് കൃഷ്ണകുമാർ പറഞ്ഞു.
ബോസ്റ്റണിലെ എം.ഐ.ടി.യിൽ നിന്ന് എക്സിക്യൂട്ടീവ് പഠനം പൂർത്തിയാക്കിയ കൃഷ്ണകുമാർ കൺസൽട്ടിംഗ് ഭീമന്മാരായ അക്സെഞ്ചറിൽ സീനിയർ മാനേജർ, ഏപ്രിൽ മീഡിയയിൽ സി.ഇ.ഒ, സിലിക്കൺവാലിയിൽ ടായിയുടെ ഗ്ളോബൽ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തകനായും സംരംഭകനായും മികവു തെളിയിച്ച ശേഷം 2005ൽ സിലിക്കൺവാലി ടെക്നോളജി രംഗത്തേക്ക് മാറുകയായിരുന്നു.
നടുവിൽ എൽ.പി.സ്കൂൾ, കഴക്കൂട്ടം സൈനിക് സ്കൂൾ,തളിപ്പറമ്പ് സർസയ്യിദ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
നടുവിൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.പി.കേശവന്റെയും റിട്ടയേർഡ് ഹെഡ്മിസ്‌ട്രസ് വി. ഇ. രുഗ്മിണിയുടെയും മകനാണ്.
സോഫ്റ്റ് വെയർ എൻജിനീയറായ സജിതയാണ് ഭാര്യ. ധ്രുപദും നിരുപധുമാണ് മക്കൾ.
വി.ഇ.ജയചന്ദ്രൻ (നടുവിൽ സർവീസ് സഹകരണ ബാങ്ക്), വി.ഇ.അനുരാധ(നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂൾ) എന്നിവർ സഹോദരങ്ങളാണ്.
21 വർഷം മുൻപ് അമേരിക്കയിലെത്തിയ കൃഷണകുമാർ ടെക്സാസിലെ ആസ്റ്റിനിലാണ് താമസം.
കെ.പി കേശവൻ മാസ്റ്റർ ശ്രീകണ്ഠപുരം യൂണിറ്റ് പ്രസിഡണ്ടാണ്.