
തിരുവണ്ണൂർ പുതിയകോവിലകത്ത് മുകളിൽ തായ്വഴിയിൽ പത്തായപ്പുരയിൽ പി.കെ.മനോരമ തമ്പുരാട്ടി വിഷ്ണുപാദം പൂകി🙏

പരേതനയായ അഞ്ചേരി മഠത്തിൽ അപ്പൻ തിരുമുല്പാടിന്റെ പത്നി ഇടപ്പള്ളി പൂക്കോട്ടമഠത്തിൽ ചന്ദ്രികാ നമ്പിഷ്ടാതിരി (85 , റിട്ടയേർഡ് LP സ്ക്കൂൾ ടീച്ചർ, വടക്കാഞ്ചേരി ) മകൻ ആനന്ദിന്റ ചോറ്റാനിക്കരയിലുള്ള വസതിയിൽ വാർദ്ധക്യ സഹജമായ അസുഖമൂലം അന്തരിച്ചു. മക്കൾ പരേതനായ ദേവദാസ്, പ്രസാദ്, വിനോദ്, ആനന്ദ്. മരുമക്കൾ ഉഷ, ദീപ, ജയശ്രീ, പ്രിയ. സംസ്കാരം ഇന്ന് തൃപ്പൂണിത്തുറ തുളു ബ്രാഹ്മണ സമൂഹം ശ്മശാനത്തിൽ.

കവിതിലകനെ അറിയണം പുതുതലമുറ. സാധാരണ സാംസ്കാരിക നായകരെപ്പോലെ പോലെ വടക്കുംകൂര്‍ രാജരാജ വര്‍മ്മരാജയെ ഓര്‍മ്മിക്കാന്‍ കല്‍മണ്ഡപങ്ങളോ സ്മാരക മന്ദിരങ്ങളോ ഒന്നും വേണ്ട. സംസ്‌കൃത, മലയാള ഭാഷകള്‍ക്ക് മഹാകവി നല്‍കിയ സംഭാവനകള്‍ വളരുന്ന തലമുറകള്‍ക്ക് പരിചയപ്പെടുത്തിയാല്‍ മാത്രം മതി. ജനപ്രിയ സാഹിത്യ മേഖലകളില്‍ വിഹരിക്കാതിരുന്നതാണ് സ്മരിക്കപ്പെടാതിരിക്കാന്‍ മാത്രം, അക്ഷരങ്ങളില്‍ ആത്മാവ് ലയിപ്പിച്ച ആ മഹാതപസ്വി ചെയ്ത ‘പാതകം’.


വൈക്കം തെക്കേനടയില്‍ മൂകാംബിക ക്ഷേത്രത്തോട് ചേര്‍ന്ന ‘എഴുത്തുപുര മാളിക” എന്നറിയപ്പെട്ടിരുന്ന വടക്കുംകൂര്‍ കൊട്ടാരത്തില്‍ പുസ്തകള്‍ക്കും എഴുത്തിനുമൊപ്പമായിരുന്നു മഹാകവി വടക്കുംകൂര്‍ രാജരാജ വര്‍മ്മയുടെ ജീവിതം.
നിസംഗനായി കാവ്യരചനയില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന് അമൂല്യങ്ങളായ നിരവധി താളിയോല ഗ്രന്ഥങ്ങള്‍ ഉള്‍പ്പടെ വലിയൊരു പുസ്തകശേഖരമുണ്ടായിരുന്നു. ദിനചര്യകളില്‍ അണുവിട വ്യതിയാനം വരുത്താതെ ചിട്ടയായ ജീവിതം. കാഴ്ചയില്‍ യാഥാസ്ഥിതികന്‍. പക്ഷേ, ജാതി,മത,വര്‍ണ വ്യത്യാസമില്ലാതെ തന്റെ കൊട്ടാരത്തിലെത്തുന്ന ഓരോ സാഹിത്യപ്രിയരേയും സല്‍ക്കരിക്കാനും അവരുമായി ചര്‍ച്ചയും സംഭാഷണവും മണിക്കൂറുകളോളം നടത്താനും താത്പര്യം കാണിച്ചിരുന്നു. ശ്രീനാരായണ ഗുരുദേവന്‍ വൈക്കത്ത് വന്നപ്പോള്‍ വടക്കുംകൂര്‍ ഗുരുവിനെ സന്ദര്‍ശിക്കുകയും ‘ജ്ഞാനവാസിഷ്ഠം’ തുടങ്ങിയ ബൃഹദ് ഗ്രന്ഥങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.
മൂന്നു മഹാകാവ്യങ്ങളാണ് വടക്കുംകൂര്‍ സംസ്‌കൃത സാഹിത്യത്തിന് സമര്‍പ്പിച്ചത്. ഉത്തരഭാരതം, രഘൂവീരവിജയം, രാഘവാഭ്യുദയം എന്നിവ. ഏറ്റവും അടുത്ത സുഹൃത്തായ മഹാകവി ഉള്ളൂര്‍ അന്തരിച്ചപ്പോള്‍ എഴുതിയ ‘മഹച്ചരമം” ലക്ഷണമൊത്ത വിലാപകാവ്യങ്ങളിലൊന്നായി മാറി. ഇതിഹാസ കവി വാല്മീകി, ആദി ശങ്കരാചാര്യര്‍, മേല്‍പ്പത്തൂര്‍, ഉള്ളൂര്‍, തുടങ്ങി ഒമ്പതോളം ശ്രേഷ്ഠ വ്യക്തിത്വങ്ങളുടെ ജീവചരിത്രം. ശൈലിപ്രദീപം എന്ന നിഘണ്ടു, ആയിരത്തിലധികം പ്രബന്ധങ്ങള്‍, നീരുപണങ്ങള്‍, അവതാരികകള്‍, വ്യാഖ്യാനങ്ങള്‍, പരിഭാഷകള്‍ ഇതിനൊക്കെ പുറമേ സാഹിത്യ ചരിത്ര ഗ്രന്ഥങ്ങളും വടക്കുംകൂറിന്റെ തൂലികയില്‍ പിറന്നു.
വടക്കുംകൂറിന്റെ കേരളീയ സംസ്‌കൃത സാഹിത്യ ചരിത്രം ആറു ഭാഗങ്ങളിലായി വിവരിക്കുന്ന പ്രാമാണിക ചരിത്ര ഗ്രന്ഥമാണ് ഭാഷാ ചരിത്ര ഗവേഷകര്‍ ഇന്നും അടിസ്ഥാന പ്രമാണമാക്കി ഉപയോഗിക്കുന്നത്. മറ്റൊന്ന് കേരള സാഹിത്യ ചരിത്രം ചര്‍ച്ചയും പൂരണവും. രണ്ടു ഭാഗങ്ങളിലായാണ് ഇവ. സാഹിത്യ ശാസ്ത്ര ശാഖയില്‍ അപൂര്‍വം ഗ്രന്ഥങ്ങളെ പിറന്നിട്ടുള്ളൂ. അതിലൊന്നാണ് വടക്കുംകൂറിന്റെ സാഹിതീസര്‍വസ്വം. ആനുകാലികങ്ങളില്‍ വടക്കുംകൂറിന്റെ ലേഖനം പതിവ് രസക്കൂട്ടുകളില്‍ പ്രധാനമായിരുന്നു.
മഹാകാവ്യരചനയിലൂടെ മഹാകവിപ്പട്ടം ലഭിച്ച വടക്കുംകൂറിന് കൊല്ലവര്‍ഷം 1121 ല്‍ കൊച്ചീരാജാവാണ് ‘കവിതിലകന്‍” എന്ന ബഹുമതി നല്‍കി ആദരിച്ചത്. ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലെ വിദ്യുല്‍സദസ് വടക്കുംകൂറിന്റെ സംസ്‌കൃത മഹാകാവ്യങ്ങളെ പ്രകീര്‍ത്തിച്ച് ‘സാഹിത്യരത്‌നം, വിദ്യാഭൂഷണം എന്നീ ബഹുമതികളും ലഭിച്ചു. കേരള സാഹിത്യഅക്കാഡമി അംഗമായിരുന്ന വടക്കുംകൂര്‍ നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു. 1970 ഫെബ്രുവരി 27 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എഴുത്തുപുരയില്‍ തന്റെ പുസ്തകങ്ങള്‍ക്കൊപ്പമായിരുന്നു മഹാകവി മരണമെത്തുന്ന നേരത്തും.
സന്മാര്‍ഗ പോഷിണി സഭയുടെ മുഖ്യസംഘാടകന്‍
വൈക്കത്തെ അഷ്ടമി ഉത്സവത്തോട് അനുബന്ധിച്ച് നടത്തിവന്നിരുന്ന സാഹിത്യ സദസായ സന്മാര്‍ഗപോഷിണി സഭയുടെ മുഖ്യസംഘാടകന്‍ വടക്കുംകൂറായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ സാഹിത്യകൂട്ടായ്മയായിരുന്നു ഇത്. കേരളത്തിലെ അറിയപ്പെടുന്ന എല്ലാ സാഹിത്യസാംസ്‌കാരിക നായകന്‍മാരുമായി അടുത്ത സൗഹൃദമാണ് അദ്ദേഹം പുലർത്തിയിരുന്നത്.

കാരാഴ്മ കൊട്ടാരം രാമവർമ്മ രാജ വലിയ തമ്പുരാന്റെ സഹോദരി രമണി തമ്പുരാട്ടിയുടേയും കൊടുങ്ങല്ലൂർ പുത്തൻകോവിലകത്ത് പരേതനായ ഗോദവർമ്മ രാജയുടേയും മകൻ അഖിൽ രാജയും വെള്ളാരപ്പള്ളി വടക്കേ കോവിലകത്ത് രേണുകയുടേയും പ്രദീപ് രാജയുടേയും മകൾ അപർണയുടേയും വിവാഹം 7/6/2020 ഞായറാഴ്ച കാരാഴ്മ കൊട്ടാരത്തിൽ വച്ചു നടന്നു .
‘ കൊറോണ കാലമായതിനാൽ വളരെ
അടുത്ത ബന്ധുക്കൾ മാത്രമേ വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളു .

കിളിമാനൂർ കൊട്ടാരത്തിലെ കെ. രവിവർമ, ചിറയ്ക്കൽ കോവിലകത്ത് പരേതനായ സി.കെ.കേരളവർമ്മ വലിയരാജയുടെയും (കൊച്ചപ്പണ്ണൻ) ലീല തമ്പുരാട്ടിയുടെയും മകൻ, (Retired from India Metres, Chennai) ചെന്നൈയിലെ സ്വവസതിയിൽ ഇന്ന് വെളുപ്പിന് അന്തരിച്ചു. 73 വയസ്സായിരുന്നു. കോഴിക്കോട് മാങ്കാവ് പടിഞ്ഞാറെ കൊട്ടാരത്തിലെ ശാന്ത വർമ്മയാണ് ഭാര്യ. ഏക മകൾ രശ്മി വർമ അമേരിക്കയിൽ ജോലി ചെയ്യുന്നു.
By പി .കെ .നന്ദന വര്‍മ്മ
ചിരി തൂകി മാറത്തു ചേര്‍ത്തുപിടിച്ചെന്റെ
കവിളില്‍ തലോടുമെന്നമ്മ
ചുടുചുംബനങ്ങളാല്‍ സ്നേഹപീയൂഷത്തിന്റെ
മധുരം പകരുമെന്നമ്മ
ചുവടു പിഴക്കുമ്പോള്‍ കൈവിരല്‍ തുമ്പിനാല്‍
പിടി മുറുക്കീടുമെന്നമ്മ
ചുടുകാറ്റു വീശുമ്പോള്‍ ദേഹം കുളിര്‍പ്പിക്കാന്‍
വിശറിയായ് എത്തുമെന്നമ്മ
വാക്കിലും നോക്കിലും സ്നേഹഭാവത്തിന്റെ
മൂര്‍ത്തിമദ് രൂപമെന്നമ്മ
ഉപദേശരൂപേണ ചൊല്ലും കഥകളില്‍
പൊരുളായി മാറുമെന്നമ്മ
കരുണയും ത്യാഗവും ജീവന്റെ ശ്വാസമായ്
വളരാന്‍ പഠിപ്പിച്ചെന്നമ്മ
By പി .കെ .നന്ദന വര്‍മ്മ
അക്ഷരപ്പൂക്കാലത്തെ
സംഗീതമധുവാക്കും
സ്വാതിതന്‍ കൊട്ടാരത്തില്‍
പൊന്‍വീണ മന്ത്രധ്വനി
മലയമാരുതന്‍ പോ
ലൊഴുകിയെത്തീടുന്നു
അലര്‍ശര പരിതാപം
ജപനാമ്പുകള്‍ നീട്ടി
ബൃഹത്താം രാമായണം
അര്‍ത്ഥ പുഷ്ക്കലമായി
ഒതുക്കിപ്പാടിത്തീര്‍ത്തു
കഠിനം ചേതോഹരം
നാട്യവേദികള്‍ തന്നില്‍
തില്ലാന ചുവടുകള്‍…
നാട്യസംസ്ക്കാരത്തിന്റെ
പൂമണം വിതറുന്നു
മുഴങ്ങീടട്ടേ സൗമ്യ
ദീപ്തമാം ചിന്താധാര
ഒഴുകീടട്ടേ സപ്ത
സ്വരത്തിന്‍ തേന്‍തുള്ളികള്‍
മരിക്കില്ലൊരിക്കലും
സംഗീത വിഹായസ്സില്‍
ജ്വലിച്ചുനിലകൊള്ളും
സ്വാതിതന്‍ ഗാനാലാപം
By Meenakumari. H.
കൂട്ടുകുടുംബത്തിൽ സ്നേഹവാത്സല്യങ്ങൾ ,
ആവോളമേറ്റു വളർന്ന നമ്മൾ;
ഏട്ടത്തി ഏട്ടനും , ചിറ്റ ചിറ്റപ്പനും
അമ്മാവൻ , അമ്മായി എന്നിവരും,
വാത്സല്യമൂർത്തികളായ മുത്തശ്ശി മുത്തശ്ശനും,
കരുതലോടെപ്പോഴും അച്ഛനുമമ്മയും ,
എല്ലാം തികഞ്ഞ കൂട്ടായ കുടുംബത്തിൽ,
നല്ല സുഖമായി വാണ നമ്മൾ!
എന്നോ ഒരു ദിനം മാറി ചിന്തിച്ചു നാം ,
എന്തിനീ തിക്കും തിരക്കും സഹിക്കുന്നു?
നമ്മൾക്ക് നമ്മുടെ മാത്രമായ് നേടണം ,
ജീവിത പാന്ഥാവിലുള്ള വിജയങ്ങൾ!
വേണ്ടിനി ചർച്ചകൾ , ആഘോഷവേളകൾ ,
പങ്കുവച്ചുള്ളൊരീ നേട്ടങ്ങൾ , കോട്ടങ്ങൾ;
ഞാനുമെൻ നല്ല പകുതിയും കിടാങ്ങളും,
മാത്രമായുള്ളൊരണുകുടുംബം മതി.
ചുറ്റും മതിലുകൾ തീർത്തു നാം കെട്ടിയ
കോട്ടകൾക്കുള്ളിൽ കഴിഞ്ഞപ്പോളോർത്തില്ല,
എത്തും ഒരു ദിനം , ചിറകേറി , നാളെ തൻ,
വയ്യാതെയായീടും നാമും അപ്പോൾ ,
താങ്ങുവാനാളില്ല കേഴുവാൻ തോളില്ല ,
സ്നേഹം പകരുന്ന വാക്കുകളുമില്ല !!
ആരേലുമീ വഴി വന്നെങ്കിലെന്നു നാം
ആശിച്ചു പോകുന്ന പാരവശ്യം !!!
താനേ ചമച്ചൊരീ അണുകുടുംബങ്ങളിൽ ,
ആരും വന്നെത്താ തുരുത്തുകളായി നാം !!!
………
NB :
ഇന്നിതാ മാഞ്ചൂരി ദേശത്തുന്നെത്തിയ
മായാവിയാകും കീടാണു കൊറോണയോ ,
മാറ്റിയി നമ്മളെ ഭാര്യയോ മക്കളോ ,
പോലും ഇടപെടാ തുരുത്തുകളായി !!!
…………..
By വി എം ലീലാഭായ്, പിലാത്തറ യൂണിറ്റ്
ആസുരതാണ്ഡവമാടുന്ന കോവിഡിൻ
ഭീതിയിലാണിന്നു ലോകം
കണ്ണാലെ കാണുവാൻ വയ്യാത്ത മാരക
രോഗാണു പടരുന്നു ശീഘ്രം.
ദുരിതങ്ങൾ വാരി വിതയ്ക്കും മഹാമാരി
സർവനാശത്തിന്റെ നാന്ദിയാണോ?
പണവും പ്രതാപവും ഭീകരൻ തൻ മുന്നിൽ
തൃണമായ് ഭവിക്കുകയല്ലേ?
പ്രാണരക്ഷയ്ക്കായി കേഴുകയാണിന്ന്
ഭൂലോകവാസികളെല്ലാം
ഈ കൊച്ചു വൈറസ് ലോകഗതികളെ
ആകെയും താറുമാറാക്കി.
വീട്ടുതടങ്കലിൽ തെല്ലൊരാശ്വാസത്തിൽ
ദിവസങ്ങളെണ്ണിക്കഴിക്കാം
രോഗത്തിൻ വ്യാപനം തടയുവാൻ രാപ്പകൽ
ധീരരായ് സേവനം ചെയ്യും
മാനവസ്നേഹത്തിൻ മൂർത്തിമദ്ഭാവമാം
സോദരിമാർക്കും സഹോദരർക്കും
നല്ലൊരു നാളെ തൻ പാദസ്വനത്തിനായ്
കാതോർത്തു കൈകോർത്ത് നീങ്ങാൻ
ശക്തി പകരട്ടെ ദൈവം
എന്നും ശക്തി പകരട്ടെ ദൈവം.
By Adithya Varma
കണ്ണിലിരിപ്പൂ കാരുണ്യം നി-
ന്നംഗത്തിങ്കൽ താരുണ്യം
ചുണ്ടിലിരിപ്പൂ മൃദുഹാസം അതി
സുന്ദരമല്ലോ നിൻവേഷം.
ചികുരം തന്നിൽ ശിഖിപീലി അതി-
ലിഴുകിച്ചേരും പടിയായി.
പല പല വർണ്ണം കളിയാടീ അതു
മഴവില്ലതു പോൽ വിളയാടീ.
ഓടക്കുഴലീന്നൊരു രാഗം വ-
ന്നേറി മനസ്സിൽ ചാഞ്ചാടീ