കവിതേ

Email

mutahan.JPG

T.N Adithya Varma

കവിതേ യൊഴുകം സരിതേ നീയെ-
ന്നരികേ രാഗം മൂളാമോ
കളകള നാദം പൊഴിയും നീയെ-
ന്നകതാരിൽ തേൻ ചൊരിയാമോ
കാതിനു കരളിനു കുതുകം തരുമാ
റിന്നൊരു പല്ലവി പാടാമോ
അർത്ഥം വേണ്ടതു കിട്ടാനായൊരു
നൃത്തം തന്നെ നടിക്കാമോ
നുരയും പതയും വിരിയും പുഞ്ചിരി
ചൊരിയാനായി ത്തുനിയാമോ
ഒഴുകും നിന്നിലിറങ്ങും മാനസ-
മലിനതയെല്ലാം മാറ്റാമോ
വേദന തിങ്ങും മാനവ ഹൃത്തിനു
മോദമൊരിത്തിരി നൽകാമോ

ചിത്രം

Email

mutahan.JPG

T.N Adithya Varma

ഉണ്ണിക്കണ്ണന്റെ രൂപം വരയ്ക്കുവാൻ
ഉണ്ണിക്കാഗ്രഹ മുണ്ടെന്നിരിക്കിലും
എങ്ങിനെ തുടങ്ങീടു മെന്നോർത്തവൻ
ചിന്തയിൽ മുഴുകി ക്കഴിഞ്ഞീടവേ
സംസ്കൃതം പഠിപ്പിക്കും ഗുരുനാഥൻ
നൽകീ നല്ലോരുപദേശ മീവിധം
ഉണ്ണീ ചിത്രം വരയ്ക്കാൻ തുടങ്ങിടും
മുന്നേ കണ്ണനെ ക്കാണണം മാനസേ
വർണിക്കുന്നൂ കവികൾ വരികളാൽ
വർണം ചേർത്തു നീ ചിത്രം വരയ്ക്കുന്നു
മേല്പത്തൂർ മഹാ പണ്ഡിതൻ കണ്ണനെ-
യോർത്തു നാരായണീയത്തിൽ വർണിക്കും
മുടി തുടങ്ങി യടി വരെ യുള്ളൊരു
മധുര രൂപം മനസ്സിൽ നിനയ്ക്കുക
അതിനു ശേഷം അംഗങ്ങളോരോന്നായി
വര തുടങ്ങിടാം വർണങ്ങൾ ചേർത്തിടാം
മുടിയിലാ മയിൽപീലിയും കയ്യിലാ-
മുരളിയും വനമാലയും മാറിലായ്
അരയിലാ മഞ്ഞപ്പട്ടും ധരിച്ചൊരു
അരവിന്ദാക്ഷനെ നീ വരച്ചീടുക
കരുണയുള്ളവൻ ആനന്ദ ദായകൻ
മുരളിയൂതും മുകുന്ദൻ മനോഹരൻ
തരുമാറാകട്ടെ നല്ലോരനുഗ്രഹം
വിലസട്ടേ നിന്നില ക്കലാദേവിയും

നാണയം

Email

mutahan.JPG

T.N Adithya Varma

നാണമില്ലെനിക്കാരുടെ കൂടെയും

വേണമെങ്കി ലിറങ്ങി ത്തിരിക്കുവാൻ

എത്രയെത്ര മനുഷൃ കരങ്ങളാ-

ണാർത്തിയോടും പുണരുന്നതെൻ തനു

എത്ര ഞാൻ കറങ്ങേണം മനുഷൃന്റെ

നിതൃ കർമ്മം നടത്തിക്കൊടുക്കുവാൻ

ഏതൊരുത്സവം വന്നാലുമന്നവ-

രേകുകയില്ല വിശ്രമം തെല്ലുമേ

എന്നുമല്ലെനിക്കന്നു പതിവിലും

തെല്ലു കൂടി ക്കറങ്ങി ക്കളിക്കണം

എത്ര മേൽ ഞാൻ കറങ്ങുന്നുവോ അതി-

ന്നൊപ്പമായെൻ വില യിടിഞ്ഞീടുന്നു

സതൃമിങ്ങനെ യൊക്കെയാണെങ്കിലും

സാദ്ധൃമല്ലൊന്നു വിശ്രമിച്ചീടുവാൻ

നാണക്കേടു ശമിപ്പിക്കുവാ നെന്റെ

സാമീപൃം മതി യെന്നൊരു ചൊല്ലുണ്ട്

നാണമില്ല നയമുള്ളവരെന്നെ

നാണയ മെന്ന പേർ വിളിച്ചീടുകിൽ

ഒരുമിക്കുക നമ്മൾ

Email

mutahan.JPG

T.N Adithya Varma

ഒരുമിക്കുക നമ്മൾ ഒന്നാകുക നമ്മൾ
ഒരൂ നല്ലൊരു നാളേക്കായ് പണി ചെയ്യുക നമ്മൾ
ഈ നമ്മുടെ ഭവനം മഹനീയമതാക്കാൻ
ഇന്നെന്തു സഹായം നമ്മൾക്കു കൊടുക്കാം
നാട്ടാരുടെ കൂടെ ക്കൂട്ടായിനി നീങ്ങി-
ക്കാട്ടീടുക വേണം കൂട്ടിൻറെ മഹത്വം
നാമിന്നൊരു നാട്ടാർ, നാം ഭാരതമക്കൾ
ഒന്നിച്ചു ശ്രമിച്ചീ നാടൊന്നു വളർത്താം
ഈ നമ്മുടെ നാട്ടിന്നൈക്യത്തിനു കോട്ടം
കൂട്ടാൻ തുനിയുന്നോരെ യെതിർക്കേണ്ടതു ധർമ്മം
തമ്മിൽ കലഹിച്ചാ ലുണ്ടാകു മനർത്ഥം
എന്നുള്ളതറിഞ്ഞോ രിന്നുള്ളവർ നമ്മൾ
നമ്മൾക്കിനിയില്ലാ കലഹത്തിനു സമയം
നമ്മൾക്കൊരുമിച്ചീ നാടൊന്നു പുതുക്കാം
ഒരൂമിക്കുക നമ്മൾ ഒന്നാകുക നമ്മൾ
ഒരു നല്ലൊരു നാളേക്കായ് പണി ചെയ്യുക നമ്മൾ

നദിയും കവിതയും

Email

T.N Adithya Varma

കവിത,നദിയെന്നുള്ളവയുടെ തുടക്കം
ഉയരെയൊരു ദേശം മലമുകളു പോലേ
കവിതയതു നന്നായൊഴുകിയണയുമ്പോൾ
കവിയുടയ ഹൃത്തും കൊടുമുടിയിലെത്തും

ഒരുമലയിൽ നിന്നങ്ങവതരണ മാർന്നാ-
നദി ഝടിതി താഴോട്ടൊഴുകി വിലസുന്നു
പരിസരമതിന്കൽ മരുവുമൊരു മർത്ത്യർ-
ക്കൊരു കുളിരുകോരി ച്ചൊരിയു മളവെന്യേ

കവിതയൊഴുകുന്നൂ ഒരുതടിനി പോലേ
ചുഴികൾ,നുര,ഓളം,കളകള നിനാദം
പദഭരിതമേളം,വരികളുടെ ഈണം
പല പുതിയ വൃത്തം,തരുവതൊരു മുത്തം

ഉപമകളു മുത്പ്രേക്ഷയുമതു മിടയ്ക്കു-
ണ്ടതു മനസി നല്ലോരറിവു പകരുന്നൂ
കവിത നുണയുമ്പോൾ മിഴിയിലൊരു കണ്ണീർ-
ക്കണ മൊഴുകിയെന്നാ ലതിശയമതുണ്ടോ

കംപ്യൂട്ടർ

Email

mutahan.JPG

T.N.Adithya Varma

കൂട്ടുവാൻ കുറയ്ക്കുവാൻ ഗുണിയക്കുവാൻ ഹരിയ്ക്കുവാൻ

കൂട്ടമായി വന്നിടും വിചിത്രമായ ഡേറ്റയേ

പാട്ടിലാക്കി വച്ചു തന്റെ ജോലി ചെയ്തിടുന്ന കം-

പ്യൂട്ടറേ നിനക്കു നിന്റെ വേഗതയ്ക്കു വന്ദനം

 

ജനങ്ങളുടെ ശ്രദ്ധയ്ക്ക്

 

മേലിലിങ്ങനെ സുഖിച്ചു വസിച്ചാൽ

മേൽവിലാസമതു കാണുകയില്ലാ

മേലനക്കുവതൂ മേലയതെന്കിൽ

മേൽഗതിയ്ക്കു വഴിയെന്തിഹ പിന്നെ.

പ്രകൃതീടൊരു വികൃതി

Email

mutahan.JPG

T.N Adithya Varma

അന്നൊരു നാളിലൊരാപ്പിളിനുള്ളിൽ
തോന്നീ പ്രകൃതീടൊരു വികൃതി
താഴെയിരിക്കും ശാസ്ത്രജ്ഞന്നുടെ
ധാരണയൊന്നു പുതുക്കേണം
എന്നുനിനച്ചാ ആപ്പിളു വന്നാ-
ദ്ധന്യൻ നിറുകയിൽ വീണപ്പോൾ
വേദനയുണ്ടാ യെന്നാലതിനെ-
പ്പാടേയങ്ങു മറന്നില്ലേ
എങ്ങിനെ യിങ്ങനെ വന്നു ഭവിച്ചൂ
എന്നു നിനച്ചു രസിച്ചില്ലേ
അങ്ങതിലുള്ളൊരു സാരം നമ്മൾ-
ക്കൊന്നു പറഞ്ഞും തന്നില്ലേ
ഞങ്ങളു സത്യാന്വേഷികളാകാ-
തങ്ങിനെ നേരം പോക്കുമ്പോൾ
പ്രകൃതി നമുക്കു കനിഞ്ഞു തരുന്നൊരു
കൃതികളെ നന്നായ് വായിച്ചും
തന്നുടെ വേദനയൊക്കെ മറന്നി-
ട്ടന്യനു വേണ്ടിച്ചിന്തിച്ചും
മന്നിലെ മർത്ത്യനു നൂതന സരണികൾ
ഒന്നൊന്നൊന്നായ് കാണിച്ചും
മന്നിനെ യങ്ങിനെ പൊന്നാക്കുന്നൊരു
നിങ്ങളെ ഞങ്ങളു വാഴ്ത്തട്ടെ
ഇന്നീ ഭൂമിയിൽ മുഴുവൻ പടരും
കൊറോണയെന്ന മഹാമാരി
അതിനൊരു പ്രതിവിധി കണ്ടുപിടിക്കാ-
നുഴറും ശാസ്ത്രജ്ഞന്മാരേ
വിജയിക്കട്ടേ നിങ്ങൾ നടത്തും
പരീക്ഷണങ്ങൾ അതിന്നായി
ആയിരമായിര മാശംസാ പി-
ന്നായിലയിരമായിരമഭിവാദ്യം.

ഇഷ്ട വിനോദം

Email

എന്താ നിങ്ങടെ ഇഷ്ട വിനോദം
എന്നൊരു ചോദൃം ചോദിച്ചാൽ
ഇന്നീ കുട്ടികൾ മിക്കവരും പറ-
യുന്നൂ ടീവീ യാണെന്ന്
പാട്ടുകൾ കേൾക്കാനും ചില കുട്ടിക-
ളൊട്ടൊരു സമയമെടുക്കുന്നു
ടീവീ കണ്ടു രസിച്ചോട്ടേ അവർ
പാട്ടുകൾ കേട്ടു സുഖിച്ചോട്ടേ
എന്നാൽ ജീവിതലക്ഷൃം നേടണ-
മെന്നും കൂടി നിനക്കേണ്ടേ
ശാരീരികമാം ആരോഗൃം മന-
താരിനു ചെറ്റൊരു വൃായാമം
ഏകാനായി ത്തുനിയണ്ടേ അതി-
നായിട്ടൊന്നു ശ്രമിക്കേണ്ടേ
വീട്ടിലിരിക്കും ബന്ധുക്കൾക്കൊരു
ആശ്രയമായി ത്തീരണ്ടേ
മാനസികോല്ലാസത്തോടൊപ്പം
നാടിനു നന്മ വരുത്തണ്ടേ
ഉതകും കാരൃങ്ങളിലും കൂടി-
പ്പതിവായ് ശ്രദ്ധ കൊടുക്കണ്ടേ
അങ്ങിനെ ഇഷ്ട വിനോദം നമ്മുടെ-
യുത്കർഷത്തിന്നാകട്ടെ
വിനോദമൊപ്പം വജ്ഞാനംകൂ
കൂടൊരുക്കി ലക്ഷൃം നേടണ്ടേ

പ്രാർത്ഥന

Email

mutahan.JPG

കനകവളകളിട്ടും കാലിേയേ മേച്ചുവിട്ടും
കമനികൾ നടുവേയക്കാൽച്ചിലമ്പൊച്ചയിട്ടും
കനിവിനൊടു ശരിക്കും കൂന്നു പൊക്കിപ്പിടിക്കൂം
കരിമുകിലൊളിവർണൻ കണ്ണനേ ഞാൻ ഭജിക്കും.

എനിക്കെൻറെ കണ്ണാ നിനയ്ക്കുമ്പൊൾ നിന്നെ
പ്പിടിച്ചിങ്ങു വയ്ക്കാൻ കുറച്ചല്ല മോഹം
ഒളിച്ചീടുവാൻ നീ തൂടങ്ങൊല്ല തുള്ളി
ക്കളിച്ചീടുവന്നെൻ മനക്കാമ്പിനുള്ളിൽ.

കണ്ണനെന്ന കടൽവർണ നീ യക-
ക്കണ്ണിൽ വന്നു കളിയാടി വാഴണം
മണ്ണുതിന്ന മുകിൽവർണ നീ കട-
ക്കണ്ണു കൊണ്ടൊരു കടാക്ഷമേകണം.

പീലിക്കൂന്തൽ,കരത്തിൽ മിന്നുമൊരു കൊച്ചോടക്കുഴൽ,മാറിലാ-
നീലത്താമരമാല,മഞ്ഞവസനം ചേലുള്ളരക്കെട്ടതിൽ
ഫാലത്തിൽ കുറി,കണ്ണിലക്കരുണ,യച്ചെഞ്ചുണ്ടിലപ്പുഞചിരി-
പ്പാലിൻമാധുരി,യീവിധം വിലസിടും ബാലൻ തുണച്ചീടണം.