Bhakthi poem

Email

photo.jpeg

ഭക്തി

മാധവാ! ഗോവിന്ദാ! കൃഷ്നാ! മുരാരേയെൻ
നാഥാ മമ ജന്മം ഭക്തിയാലെ

എന്നും തവപദമാശ്രയിച്ചീടുവാൻ
തോന്നണേ ശ്രീ ഗുരുവായൂരപ്പാ

കണ്ണന്റെ തൃപ്പാദം മാത്രമാണാശ്രയം
മണ്ണിലെ ജീവിതം ധന്യമാക്കാൻ

എണ്ണമറ്റുള്ള ജന്മങ്ങൾ കഴിഞ്ഞാലേ
ധന്യമാം മനുഷ്യ ജന്മം കിട്ടൂ

ബുദ്ധിവിവേചന ശക്തിയാർന്നുള്ളൊരു
ശുദ്ധ നരജന്മം ലഭ്യമായാൽ

ശ്രീ വാസുദേവൻ തൻ ഭക്തിയാൽ ജന്മത്തെ
തത്ഭവമാർന്നു സഫലമാക്കാൻ

വാതലയേശൻറെ നാരായണ നാമം
പൂത മാനസരായ് ചൊല്ലീടുവാൻ !

നാരായണ! ഹരേ! എന്നുള്ള നാമങ്ങൾ
പാടുവിൻ സത്‌സംഗം നേടിടുവിൻ

ഉദ്ദവനായിട്ടു നല്കിയുപദേശങ്ങൾ
ബദ്ധരാം ഭക്തരെ രക്ഷിപ്പാനായ്‌

ഭക്തിയാൽ മാനസം ലീനമായിടുമ്പോൾ
മുഗ്ദ്ധമാം കൃഷ്‌ണസ്മരണയാളെ

ആർദ്രത, രോമാഞ്ചം, നേത്രാമ്പു എന്നിവ
ഭദ്ര കഥാശ്രവണാദിയാലേ

ചിത്തമാം ഹേമത്തെ ഭക്തിയാമാഗ്നിയാൽ
ശുദ്ധമാക്കീടുകെന്നോതിയല്ലോ

ശാസ്ത്രാഭ്യാസനമോ, വിദ്യാ, തപശ്ശക്തി
എത്രകാലമിവ പിന്തുടർന്നോ

ഭക്തിയൊഴിഞ്ഞെന്നെ പ്രാപിക്കയെന്നത്
സിദ്ധിക്കാനാവില്ലസത്യം! സത്യം!

യാഗമോ വൈരാഗ്യ മഷ്‌ടആം യോഗമോ
ദാനമോ തീര്ഥയാത്രാദികളോ

തീവ്രമുപവാസമെന്നിവയൊന്നുമേ
എന്നിലെഭക്തിക്കു തുല്യമല്ല

ഗോപികമാരുടെ ഭക്തിക്കായ് പ്രാർത്ഥിക്കാം
ഗോപികാനാഥനോടെന്നുമെന്നും

************************************************************

ഇന്ദിര കനകത്തിടത്തിൽ
റിട്ട. അദ്ധ്യാപിക, ഇരിട്ടി
ക്ഷത്രിയ ക്ഷേമ സഭ, ഇരിട്ടി

Leave a Reply