ചിത്രം

Email

mutahan.JPG

T.N Adithya Varma

ഉണ്ണിക്കണ്ണന്റെ രൂപം വരയ്ക്കുവാൻ
ഉണ്ണിക്കാഗ്രഹ മുണ്ടെന്നിരിക്കിലും
എങ്ങിനെ തുടങ്ങീടു മെന്നോർത്തവൻ
ചിന്തയിൽ മുഴുകി ക്കഴിഞ്ഞീടവേ
സംസ്കൃതം പഠിപ്പിക്കും ഗുരുനാഥൻ
നൽകീ നല്ലോരുപദേശ മീവിധം
ഉണ്ണീ ചിത്രം വരയ്ക്കാൻ തുടങ്ങിടും
മുന്നേ കണ്ണനെ ക്കാണണം മാനസേ
വർണിക്കുന്നൂ കവികൾ വരികളാൽ
വർണം ചേർത്തു നീ ചിത്രം വരയ്ക്കുന്നു
മേല്പത്തൂർ മഹാ പണ്ഡിതൻ കണ്ണനെ-
യോർത്തു നാരായണീയത്തിൽ വർണിക്കും
മുടി തുടങ്ങി യടി വരെ യുള്ളൊരു
മധുര രൂപം മനസ്സിൽ നിനയ്ക്കുക
അതിനു ശേഷം അംഗങ്ങളോരോന്നായി
വര തുടങ്ങിടാം വർണങ്ങൾ ചേർത്തിടാം
മുടിയിലാ മയിൽപീലിയും കയ്യിലാ-
മുരളിയും വനമാലയും മാറിലായ്
അരയിലാ മഞ്ഞപ്പട്ടും ധരിച്ചൊരു
അരവിന്ദാക്ഷനെ നീ വരച്ചീടുക
കരുണയുള്ളവൻ ആനന്ദ ദായകൻ
മുരളിയൂതും മുകുന്ദൻ മനോഹരൻ
തരുമാറാകട്ടെ നല്ലോരനുഗ്രഹം
വിലസട്ടേ നിന്നില ക്കലാദേവിയും

1 Reply to “ചിത്രം”

Leave a Reply