നദിയും കവിതയും

Email

T.N Adithya Varma

കവിത,നദിയെന്നുള്ളവയുടെ തുടക്കം
ഉയരെയൊരു ദേശം മലമുകളു പോലേ
കവിതയതു നന്നായൊഴുകിയണയുമ്പോൾ
കവിയുടയ ഹൃത്തും കൊടുമുടിയിലെത്തും

ഒരുമലയിൽ നിന്നങ്ങവതരണ മാർന്നാ-
നദി ഝടിതി താഴോട്ടൊഴുകി വിലസുന്നു
പരിസരമതിന്കൽ മരുവുമൊരു മർത്ത്യർ-
ക്കൊരു കുളിരുകോരി ച്ചൊരിയു മളവെന്യേ

കവിതയൊഴുകുന്നൂ ഒരുതടിനി പോലേ
ചുഴികൾ,നുര,ഓളം,കളകള നിനാദം
പദഭരിതമേളം,വരികളുടെ ഈണം
പല പുതിയ വൃത്തം,തരുവതൊരു മുത്തം

ഉപമകളു മുത്പ്രേക്ഷയുമതു മിടയ്ക്കു-
ണ്ടതു മനസി നല്ലോരറിവു പകരുന്നൂ
കവിത നുണയുമ്പോൾ മിഴിയിലൊരു കണ്ണീർ-
ക്കണ മൊഴുകിയെന്നാ ലതിശയമതുണ്ടോ

Leave a Reply