പ്രകൃതീടൊരു വികൃതി

Email

mutahan.JPG

T.N Adithya Varma

അന്നൊരു നാളിലൊരാപ്പിളിനുള്ളിൽ
തോന്നീ പ്രകൃതീടൊരു വികൃതി
താഴെയിരിക്കും ശാസ്ത്രജ്ഞന്നുടെ
ധാരണയൊന്നു പുതുക്കേണം
എന്നുനിനച്ചാ ആപ്പിളു വന്നാ-
ദ്ധന്യൻ നിറുകയിൽ വീണപ്പോൾ
വേദനയുണ്ടാ യെന്നാലതിനെ-
പ്പാടേയങ്ങു മറന്നില്ലേ
എങ്ങിനെ യിങ്ങനെ വന്നു ഭവിച്ചൂ
എന്നു നിനച്ചു രസിച്ചില്ലേ
അങ്ങതിലുള്ളൊരു സാരം നമ്മൾ-
ക്കൊന്നു പറഞ്ഞും തന്നില്ലേ
ഞങ്ങളു സത്യാന്വേഷികളാകാ-
തങ്ങിനെ നേരം പോക്കുമ്പോൾ
പ്രകൃതി നമുക്കു കനിഞ്ഞു തരുന്നൊരു
കൃതികളെ നന്നായ് വായിച്ചും
തന്നുടെ വേദനയൊക്കെ മറന്നി-
ട്ടന്യനു വേണ്ടിച്ചിന്തിച്ചും
മന്നിലെ മർത്ത്യനു നൂതന സരണികൾ
ഒന്നൊന്നൊന്നായ് കാണിച്ചും
മന്നിനെ യങ്ങിനെ പൊന്നാക്കുന്നൊരു
നിങ്ങളെ ഞങ്ങളു വാഴ്ത്തട്ടെ
ഇന്നീ ഭൂമിയിൽ മുഴുവൻ പടരും
കൊറോണയെന്ന മഹാമാരി
അതിനൊരു പ്രതിവിധി കണ്ടുപിടിക്കാ-
നുഴറും ശാസ്ത്രജ്ഞന്മാരേ
വിജയിക്കട്ടേ നിങ്ങൾ നടത്തും
പരീക്ഷണങ്ങൾ അതിന്നായി
ആയിരമായിര മാശംസാ പി-
ന്നായിലയിരമായിരമഭിവാദ്യം.

Leave a Reply