കനകവളകളിട്ടും കാലിേയേ മേച്ചുവിട്ടും
കമനികൾ നടുവേയക്കാൽച്ചിലമ്പൊച്ചയിട്ടും
കനിവിനൊടു ശരിക്കും കൂന്നു പൊക്കിപ്പിടിക്കൂം
കരിമുകിലൊളിവർണൻ കണ്ണനേ ഞാൻ ഭജിക്കും.
എനിക്കെൻറെ കണ്ണാ നിനയ്ക്കുമ്പൊൾ നിന്നെ
പ്പിടിച്ചിങ്ങു വയ്ക്കാൻ കുറച്ചല്ല മോഹം
ഒളിച്ചീടുവാൻ നീ തൂടങ്ങൊല്ല തുള്ളി
ക്കളിച്ചീടുവന്നെൻ മനക്കാമ്പിനുള്ളിൽ.
കണ്ണനെന്ന കടൽവർണ നീ യക-
ക്കണ്ണിൽ വന്നു കളിയാടി വാഴണം
മണ്ണുതിന്ന മുകിൽവർണ നീ കട-
ക്കണ്ണു കൊണ്ടൊരു കടാക്ഷമേകണം.
പീലിക്കൂന്തൽ,കരത്തിൽ മിന്നുമൊരു കൊച്ചോടക്കുഴൽ,മാറിലാ-
നീലത്താമരമാല,മഞ്ഞവസനം ചേലുള്ളരക്കെട്ടതിൽ
ഫാലത്തിൽ കുറി,കണ്ണിലക്കരുണ,യച്ചെഞ്ചുണ്ടിലപ്പുഞചിരി-
പ്പാലിൻമാധുരി,യീവിധം വിലസിടും ബാലൻ തുണച്ചീടണം.